![arrested](/wp-content/uploads/2018/08/arrested-4.jpg)
കൊച്ചി: പിടിയിലായ കൊള്ളപലിശക്കാരന്‍ മഹേഷ് കുമാര്‍ നടരാജനെ എറണാകുളം സെഷന്‍സ് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. ഷാഹുല്‍ ഹമീദ് എന്ന വ്യക്തി നല്‍കിയ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടരാജനെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നത് .
പണം പലിശക്ക് നല്‍കുന്ന ഇയാളില്‍ നിന്ന് 5 ലക്ഷം രൂപയാണ് ഷാഹുല്‍ പണം പലിശക്ക് വാങ്ങിയിരുന്നത്. എന്നാല്‍ അമിത പലിശ ചുമത്തി അത് അടക്കാനായി തന്നെ ഭീഷണിപ്പെടുത്തുകയാണ് എന്ന് ഹമീദ് പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് സെന്‍ട്രല്‍ പോലീസ് കേസെടുത്തിരുന്നത്.
നിലയ്ക്കലില്‍ വെച്ച് വാഹനപരിശോധനക്കിടെയാണ് മഹേഷ് കുമാര്‍ നടരാജിനെ പൊലീസ് പിടികൂടിയത്. തുടര്‍ന്ന് നടരാജനെ എറണാകുളം പൊലീസിന് കെെമാറുകയായിരുന്നു.
Post Your Comments