പത്തനംതിട്ട : കള്ളനോട്ട് കേസിലെ രണ്ട് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. കുന്നന്താനം സ്വദേശി പുളിപ്പറന്പില് അനില്‍ കുമാര്‍, കുന്പനാട് സ്വദേശി വിജയപുരം വീട്ടില്‍ ജയപ്രകാശ് എന്നിവരാണ് കീഴ്വായ്പൂര് പൊലീസിന്റെ പിടിയിലായത്.
ഒരു സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ തിരിച്ചടവായി 33,000 രൂപ കള്ളനോട്ട് നല്കിയ കേസിലാണ് പ്രതികള്‍ പിടിയിലായത്. രണ്ട് മാസം മുന്‍പാണ് കേസിനാസിപദമായ സംഭവം. അനില്‍ കുമാര്‍ പ്രസ്തുത സ്ഥാപനത്തില്‍ സ്വര്‍ണം പണയം വച്ച് അനില്‍കുമാര്‍ 65,000 രൂപ വാങ്ങിയിരുന്നു. ഈ സ്വര്‍ണ്ണം തിരിച്ചെടുക്കാനായി അനില്‍കുമാര്‍ നല്കിയ പണത്തിലാണ് കള്ളനോട്ടുകള്‍ കണ്ടെത്തിയത്.
പണമിടപാട് സ്ഥാപനത്തില്‍ നിന്നും നോട്ട് വ്യാജനാണെന്ന് പറഞ്ഞ് വിളി വന്നതോടെ അനില്‍ കുമാര്‍ തിരിച്ച് സ്ഥാപനത്തിലെത്തി യഥാര്‍ത്ഥ നോട്ടുകള്‍ നല്കി സ്ഥലം കാലിയാക്കി. എന്നാല്‍ സ്ഥാപന ഉടമകള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് അനില്‍ കുമാറിനേയും കൂട്ടു പ്രതി ജയപ്രകാശിനെയും പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
Post Your Comments