ന്യൂഡല്‍ഹി : ജനാധിപത്യ അവകാശങ്ങള്‍, ഭരണഘടനാ സംരക്ഷണം എന്നിങ്ങനെ 12 ഓളം ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് ദളിത് ശോഷണ്‍ മുക്തി മഞ്ച് പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തി.
നാലര വര്‍ഷത്തെ മോദി ഭരണത്തില്‍ ദളിത്, ആദിവാസി പിന്നോക്ക വിഭാഗങ്ങള്‍ക്ക് നേരെ ആക്രമണങ്ങല്‍ വര്‍ദ്ധിച്ചുവെന്നും ബ്രാഹ്മണാധിപത്യം സ്ഥാപിക്കാനാണ് ആര്‍എസ്എസിന്റെ ശ്രമമെന്നം ഡിഎംഎംഎസ് നേതാക്കള്‍ ആരോപിച്ചു.
കഴിഞ്ഞ വര്‍ഷം ഡിഎംഎംഎസ് നല്‍കിയ അപേക്ഷകളില്‍ ഒന്നില്‍ പോലും കേന്ദ്രസര്‍ക്കാര്‍ അനുഭാവപൂര്‍ണ്ണമായ നടപടി എടുത്തിട്ടില്ല, സാധാരണക്കാര്‍ക്ക് നേരെ നടത്തിയ ആക്രമണത്തിന്റെ ഫലമാണ് ബി ജെ പിക്ക് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ലഭിച്ചതെന്നും സംഘടന ആരോപിച്ചു
Post Your Comments