ഷാര്‍ജ: ഷാര്‍ജ കുറ്റാന്വേഷണ കോടതിയിലാണ് വിചിത്രമായ വാദം നടന്നു വരുന്നത്. താന്‍ ഫ്ലാറ്റിനുളളില്‍ കയറിയത് മോഷ്ടിക്കാനല്ലെന്നും വാതിലുകളും അടുക്കളയിലെ കിച്ചന്‍ ക്യാബിനറ്റുകളും നന്നാക്കാനാണെന്നാണ് ഭവന ഭേദനം നടത്താനെത്തിയ മോഷ്ടാവ് കോടതിയില്‍ വാദിക്കുന്നത്. എന്നാല്‍ പരാതിക്കാരന്‍ ഇത് വിസമ്മതിച്ചു. തന്‍റെ വീട്ടിലെ ഉപകരണങ്ങള്‍ക്ക് കേടുപാട് സംഭവിച്ചിട്ടുണ്ടെന്നും മോഷണം നടന്നെന്നും പരാതിക്കാരന്‍ കോടതിയോട് ബോധിപ്പിച്ചു.
കഴിഞ്ഞ സെപ്റ്റംബറിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഫ്ലാറ്റിന്‍റെ ഉടമയായ പരാതിക്കാരന്‍ അവധിയെത്തുടര്‍ന്ന് ഏറെ നാള്‍ സ്വന്തം താമസ സ്ഥലത്ത് നിന്ന് വിട്ട് നിന്നിരുന്നു. ശേഷം തിരികെ വന്നപ്പോള്‍ ഫ്ലാറ്റിന്‍റെ വാതിലുകള്‍ക്ക് കേടുപാട് സംഭവിച്ച നിലയിലും മുറിക്കുളളിലെ മിക്ക സാധനങ്ങളും നശിക്കപ്പെട്ട നിലയിലും ആയിരുന്നു. തുടര്‍ന്നാണ് ഉടമ പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് വിരലടയാളം ഉപയോഗിച്ചാണ് ഫ്ലാറ്റില്‍ കയറിയ ആളെ കണ്ടെത്തിയത്.
കേസില്‍ എതിര്‍ കക്ഷി പറയുന്നത് തനിക്ക് ഫ്ലാറ്റിന്‍റെ ഉടമയെ നേരത്തെ അറിയാമെന്നും അതിനാലാണ് ഉടമ ഇല്ലാതിരുന്ന സമയം ഫ്ലാറ്റില്‍ അറ്റകുറ്റപ്പണിക്കായി എത്തിയതെന്നുമാണ് പറയുന്നത്. ഫ്ലാറ്റില്‍ എത്തിയ സമയത്ത് ഒരു വേലക്കാരിയും കുട്ടിയും ഫ്ലാറ്റില്‍ ഉണ്ടായിരുന്നതായും എതിര്‍കക്ഷി കോടതിയില്‍ പറഞ്ഞു. എന്നാല്‍ അതെല്ലാം പരാതിക്കാരനായ കക്ഷി നിഷേധിക്കുകയാണ് ഉണ്ടായത്. എന്നിരിക്കിലും കേസ് അടുത്ത മാസം പരിഗണിക്കുന്നതിനായി നീട്ടി വെച്ചു.
Post Your Comments