മഞ്ഞ, കറുപ്പ് നിറങ്ങള്‍ മാത്രമാണ് ഓട്ടോറിക്ഷകള്‍ക്കും ടാക്‌സികള്‍ക്കും നിയമപരമായി അനുവദിച്ചിട്ടുള്ളത്. എന്നാൽ ഇപ്പോൾ നഗരത്തിലെ ഓട്ടോറിക്ഷകൾ ചുവപ്പിലാണ്. നിയമസഭാ തെരഞ്ഞെടുപ്പിലെ ഇടതുമുന്നണിയുടെ പരസ്യവാചകമായ ‘ഉറപ്പാണ് എല്‍ഡിഎഫ്’ സ്റ്റിക്കറുകള്‍ ആണ് ഓട്ടോകളെ ചുവപ്പിച്ചിരിക്കുന്നത്.
ഓട്ടോറിക്ഷകളില്‍ സ്റ്റിക്കറുകള്‍ പതിപ്പിക്കുന്നത് നിയമലംഘനമാണെന്ന് ചൂണ്ടിക്കാണിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി. പരാതികള്‍ വിവിധയിടങ്ങളില്‍ നിന്ന് ഉയര്‍ന്നതോടെ തലസ്ഥാനത്തെ ഓട്ടോറിക്ഷകള്‍ മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടിയിരുന്നു ഇതിനു പിന്നാലെ നിശ്ചിത ഫീസ് അടച്ചാണ് സിഐടിയു അതിനെ നേരിട്ടത്. ഒരു ഓട്ടോറിക്ഷയ്ക്ക് 1920 രൂപ വീതം അടച്ചാണ് ഒരു മാസത്തേക്ക് സ്റ്റിക്കര്‍ പതിപ്പിക്കാന്‍ സിഐടിയു അനുവാദം നേടിയത്.
Post Your Comments