തിരുവനന്തപുരം: വനിതാമതിലിന് അണിചേരുന്നവർക്ക് രജിസ്റ്റർ ചെയ്യാൻ ഓൺലൈൻ പോർട്ടൽ സജ്ജമായി. പോർട്ടലിന്റെ ഔദ്യോഗിക ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു. vanithamathiltvm.com എന്നാണ് പോർട്ടലിന്റെ പേര്. തിരുവനന്തപുരത്തെ 14 നിയജകമണ്ഡലങ്ങളെയും പ്രത്യേകം പ്രത്യേകം തരംതിരിച്ചാണ് പോർട്ടൽ തയ്യാറാക്കിയിരിക്കുന്നത്. വനിതാമതിലിന്റെ ഭാഗമാകാൻ ആഗ്രഹിക്കുന്ന വനിതകൾക്ക് പോർട്ടലിൽ പേരും വിലാസവും നൽകി രജിസ്റ്റർ ചെയ്യാവുന്നതാണ്.
Post Your Comments