KeralaLatest News

ശബരിമല – വാഹന പാസ്സ് തീര്‍ത്ഥാടകരുടെ സൗകര്യത്തിനായി: നിര്‍ബന്ധമില്ലെന്ന് പൊലീസ്

കൊച്ചി : തീര്‍ത്ഥാടകര്‍ക്ക് ശബരിമലയില്‍ വാഹനപാസ്സ് നിര്‍ബന്ധമില്ലെന്ന് പൊലീസ് ഹൈക്കോടതിയില്‍.  പാര്‍ക്കിംങിന് മുന്‍ഗണന നല്‍കുക എന്നത് മാത്രമാണ് പാസ് കൊണ്ടുള്ള ഉദ്യേശമെന്നും പൊലീസ് അറിയിച്ചു. പൊതുജന സുരക്ഷയുടെയും ട്രാഫിക് ക്രമീകരണങ്ങളുടെയും ഭാഗമായാണ് പാസ്.

വാഹനത്തിന്റെ വിവരങ്ങളും തീര്‍ത്ഥാടകരുടെ എണ്ണവും ഗുരുസ്വാമിയുടെ പേരും പാസ്സില്‍
ചേര്‍ത്തിട്ടുണ്ടാവും. പ്രതിഷേധങ്ങളെ തുടര്‍ന്നാണ് പാസ്സ് ഏര്‍പ്പെടുത്തിയതെന്നും പത്തനംതിട്ട ജില്ലാ പൊലീസ് സൂപ്രണ്ട് നല്‍കിയ വിശദീകരണകുറിപ്പില്‍ പറയുന്നു. വാഹനത്തിന്റെ ഗ്ലാസില്‍ പതിപ്പിക്കുന്ന തരത്തിലാണ് പാസുകള്‍.

തീര്‍ത്ഥാടകര്‍ക്ക് പ്രാദേശിക പൊലീസ് സ്റ്റേഷനുകളില്‍ നിന്നും ഇവ ലഭിക്കും. തിരക്ക് കൂടുന്ന സമയങ്ങളില്‍ പാസില്ലാത്ത വാഹനങ്ങള്‍ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരുമെന്നും വിശദീകരണ കുറിപ്പില്‍ പറയുന്നു. വിശദീകരണം രേഖപ്പെടുത്തിയ ഹര്‍ജികള്‍ ഹൈക്കോടതി തീര്‍പ്പാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button