ദുബായ്: ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ സന്ദര്‍ശിക്കുന്ന ആറാമത്തെ പ്രധാനകേന്ദ്രമായി ലോകത്തിലെ ഉയരം കൂടിയ കെട്ടിടമായ ദുബായിലെ ബുര്‍ജ് ഖലീഫ മാറി. എംപയര്‍ സ്റ്റേറ്റ് ബില്‍ഡിംഗ്, ഫ്രീഡം ടവര്‍, സി.എന്‍. ടവര്‍, ആര്‍ക്ക് ഡി ട്രോംപ്, ഈഫല്‍ ടവര്‍ എന്നിവയാണ് ഒന്നു മുതല്‍ അഞ്ചുവരെയുള്ള മറ്റ് പ്രധാന സന്ദര്‍ശന കേന്ദ്രങ്ങള്‍.
2010 ജനുവരി നാലിന് ഉദ്ഘാടനം ചെയ്ത 160 നിലകളോടു കൂടിയ ബുര്‍ജ് ഖലീഫ 95 കിലോമീറ്റര്‍ ദൂരെ നിന്നു കാണാനാവും. 828 മീറ്റര്‍ ഉയരമുള്ള ഈ കെട്ടിടം ഇന്നുവരെ നിര്‍മ്മിച്ചിട്ടുള്ള മനുഷ്യനിര്‍മ്മിതികളില്‍ ഏറ്റവും ഉയരം കൂടിയതാണ്.
അതേ സമയം അംബര ചുംബികളായ കെട്ടിടങ്ങളില്‍ യു എ ഇ-ക്ക് മൂന്നാം സ്ഥാനം നേടി. ഈ വര്‍ഷം ഇത്തരം പത്തു കെട്ടിടങ്ങളാണ് പൂര്‍ത്തിയായത്. 200 മീറ്ററിലധികം ഉയരം അടിസ്ഥാന സൂചികയാക്കി കണക്കാക്കിക്കൊണ്ടാണ് ഈ കണക്കെടുപ്പ്. മലേഷ്യ, ഇന്തോനേഷ്യ, തായ് ലാന്‍ഡ്, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളെ ഇക്കാര്യത്തില്‍ യു എ ഇ മറികടന്നതായി ടോള്‍ ബില്‍ഡിംഗ്സ് ആന്‍ഡ് അര്‍ബന്‍ ഹാബിറ്റാറ്റ് കൗണ്‍സില്‍ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.
Post Your Comments