പൂനെ•ആയുര്‍വേദ പഞ്ചകര്‍മ കേന്ദ്രത്തിന്റെ മറവില്‍ പ്രവര്‍ത്തിച്ചിരുന്ന പെണ്‍വാണിഭ സംഘത്തെ പൂനെ പോലീസിന്റെ സോഷ്യല്‍ സര്‍വീസ് ബ്രാഞ്ച് പിടികൂടി. ജോതി ധിവാര്‍ (34) എന്നയാളെ അറസ്റ്റ് ചെയ്ത പ്രത്യേക പോലീസ് സംഘം മൂന്ന് പെണ്‍കുട്ടികളെ ഇവിടെ നിന്നും രക്ഷപ്പെടുത്തുകയും ചെയ്തു.
പഞ്ചകര്‍മ കേന്ദ്രത്തില്‍ പെണ്‍വാണിഭം നടക്കുന്നതായി പോലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് പോലീസ് വസ്തുതകള്‍ പരിശോധിക്കുകയും ‘സമദ്ധി ആയുര്‍വൈദിക് പഞ്ചകര്‍മ’ സെന്ററില്‍ റെയ്ഡ് നടത്തുകയുമായിരുന്നു.
ജ്യോതിയാണ് പെണ്‍വാണിഭ കേന്ദ്രത്തിന്റെ മുഖ്യ നടത്തിപ്പുകാരിയെന്ന് പോലീസ് പറഞ്ഞു. പണം വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ചാണ് രക്ഷപ്പെടുത്തിയ മൂന്ന് പെണ്‍കുട്ടികളെ ഇവര്‍ വേശ്യാവൃത്തിയിലേക്ക് തള്ളിയിട്ടതെന്നും പോലീസ് പറഞ്ഞു.
കേസില്‍ തുടരന്വേഷണം നടക്കുകയാണ്. 4000 രൂപ, ഫ്ലാറ്റ് എഗ്രിമെന്റ് കോപ്പി, ആധാര്‍ കാര്‍ഡുകള്‍, മൊബൈല്‍ ഫോണുകള്‍ മുതലായവ പോലീസ് ഇവിടെ നിന്നും പിടിച്ചെടുത്തിട്ടുണ്ട്.
Post Your Comments