യുഎഇ: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ലക്ഷണങ്ങളാണ് യുഎഇയിൽ എത്തുന്നത്. അതുകൊണ്ടു തന്നെ അത്രയും അധികം വിസ അപേക്ഷകളുമാണ് ദിവസേന എത്തുന്നത്. എന്നാൽ ഇതിൽ ചിലതെല്ലാം നിരസിക്കപ്പെടാറുണ്ട്. അതിന് കാരണവും പലതാണ്. യുഎഇ വിസ അപേക്ഷ നിരസിക്കപ്പെടാനുള്ള പ്രധാന കാരണങ്ങൾ ഇതാണ്
1 മുൻപ് യുഎഇ റെസിഡൻസ് വിസ ഉണ്ടായിരിക്കുകയും ഈ വിസ റദ്ദാക്കാതെ രാജ്യം വിടുകയും ചെയ്താൽ വീണ്ടും വിസയ്ക്കായി അപേക്ഷിക്കുമ്പോൾ പ്രശ്നങ്ങൾ നേരിടും.
2. കൈകൊണ്ട് എഴുതപ്പെട്ട പാസ്പോർട്ട് ആണ് ഹാജരാക്കുന്നതെങ്കിൽ വിസ അപേക്ഷ നിരസിക്കപ്പെടും
3. വിസ അപേക്ഷകന്റെ പേരിൽ യുഎഇയിൽ ക്രിമിനൽ കേസുകളോ പരാതികളോ നിലനിൽക്കുന്ന പക്ഷം അപേക്ഷ നിരസിക്കപ്പെടാം
4. മുൻപ് യുഎഇ ടൂറിസ്റ്റ് വിസയ്ക്ക് അപേക്ഷിക്കുകയും, ഈ വിസയിൽ രാജ്യത്ത് എത്താതിരിക്കുകയും ശേഷം വീണ്ടും മറ്റൊരു വിസയ്ക്ക് അപേക്ഷിക്കുകയാണെങ്കിൽ നിങ്ങൾക്ക് തടസങ്ങൾ നേരിടേണ്ടിവരും.
5. മുകളിൽ പറഞ്ഞ പോലെ തന്നെ മുൻപ് തൊഴിൽ വിസ ഉണ്ടായിരുന്നവരും വീണ്ടും മറ്റൊരു വിസയ്ക്കായി അപേക്ഷിക്കുന്നതിന് മുൻപ് മുന്നേ ഉണ്ടായിരുന്ന തൊഴിൽ വിസ ക്ലിയർ ചെയ്യേണ്ടതാണ്.
6. വിസ അപേക്ഷയിൽ പേര് വിലാസം തുടങ്ങിയ വിവരങ്ങളിൽ തെറ്റുകൾ ഉണ്ടാകാൻ പാടില്ല.
7. വിസ അപേക്ഷയ്ക്കൊപ്പം വയ്ക്കുന്ന പാസ്സ്പോർട്ട് കോപ്പികൾ, ഫോട്ടോ എന്നിവ വളരെ വ്യക്തമായിരിക്കണം.
Post Your Comments