കൊച്ചി : വീണ്ടും ഒരു ‘ഓസ്‌കാര്‍’ സ്വപ്‌നത്തിന് അരികിലെത്തി നില്‍ക്കുകയാണ് മലയാളികളുടെ സ്വന്തം റസൂല്‍ പൂക്കുട്ടിയും സംഘവും.’ ഓസ്‌കാറി’നായി ഷോര്‍ട്‌ലിസ്റ്റ് ചെയ്ത 347 പടങ്ങളുടെ ലിസ്റ്റില്‍ റസൂല്‍ പൂക്കുട്ടി നായകനായെത്തുന്ന ‘ദി സൗണ്ട് സ്റ്റോറി’യും ഇടം പിടിച്ചു.
റസൂല്‍ പൂക്കുട്ടിയാണ് ചിത്രത്തില്‍ നായകനായെത്തുന്നത് എന്നതും ചിത്രത്തിന്റെ മറ്റൊരു ആകര്‍ഷണീയതയാണ്. യഥാര്‍ത്ഥ ജീവിതത്തിലേതെന്ന് പോലെ ഒരു ശബ്ദ ലേഖകന്‍ ആയിട്ട് തന്നെയാണ് റസൂല്‍ ചിത്രത്തിലും വേഷമിട്ടിരിക്കുന്നത്. പ്രസാദ് പ്രഭാകര്‍ രചനയും സംവിധാനവും നിര്‍മ്മിച്ച ചിത്രം പാം സ്റ്റോണ്‍ മീഡിയയുടെ ബാനറില്‍ രാജീവ് പനക്കലാണ് നിര്‍മ്മിച്ചത്. തൃശ്ശൂര്‍ പൂരത്തിന്റെ താളമേളങ്ങള്‍ ഒപ്പിയെടുക്കുന്നതാണ് ചിത്രത്തിന്റെ പ്രധാന കാതല്‍.
പ്രഗല്‍ഭരായ ഒട്ടേറെ സംവിധായകരുടെ ചിത്രങ്ങളെ പിന്നിലാക്കിയാണ് റസൂല്‍ പൂക്കുട്ടി നായകനായ ‘ദി സൗണ്ട് സ്റ്റോറി’ ഷോട്ട് ലിസ്റ്റില്‍ ഇടം പിടിച്ചിട്ടുള്ളത്. റസൂല്‍ പൂക്കുട്ടി തന്നെയാണ് ട്വിറ്റര്‍ അക്കൗണ്ടിലൂടെ ചിത്രം ‘ഓസ്‌കാര്‍’ ഷോട്ട് ലിസ്റ്റില്‍ ഇടം പിടിച്ച വാര്‍ത്ത തന്റെ ആരാധകരെ അറിയിച്ചത്. നൂറോളം പേരടങ്ങുന്ന വിദഗ്ധ സംഘവും ആധുനിക റെക്കോര്‍ഡിങ് സന്നാഹങ്ങളുമായി എത്തി 128 ട്രാക്കിലൂടെയാണ് ചിത്രത്തില്‍ തൃശൂര്‍ പൂരം റെക്കോര്‍ഡിങ് നടത്തിയത്. മലയാളം, തമിഴ്, ഇംഗ്ലീഷ് ഭാഷകളില്‍ ഒരേസമയം നിര്‍മിച്ച ചിത്രത്തിന്റെ സംഗീതം രാഹുല്‍ രാജ്, ശരത എന്നിവരാണ് നിര്‍വഹിച്ചിരിക്കുന്നത്.
Post Your Comments