നെയ്യാറ്റിന്‍കരയില്‍ കൊല്ലപ്പെട്ട സനലിന്‍റെ ഭാര്യ വിജിയെ മന്ത്രി എം.എം.മണി അപമാനിച്ചെന്ന വിഷയത്തിൽ പ്രതികരണവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സ്ത്രീത്വത്തെ സംരക്ഷിക്കാന്‍ വേണ്ടി മതിലുപണിയുന്നവരുടെ തനിനിറം പുറത്തായി. വിജിയുടെ വീട്ടിലെത്തിയ മന്ത്രിമാര്‍ എല്ലാ സഹായവും വാഗ്ദാനം ചെയ്തെങ്കിലും ഇതുവരെ പാലിച്ചില്ല. പൊലീസ് ഉദ്യോഗസ്ഥന്റെ അതിക്രമത്തില്‍ ജീവന്‍ നഷ്ടപ്പെട്ടയാളിന്റെ കുടുംബത്തോടുള്ള ബാധ്യതയില്‍ നിന്ന് സര്‍ക്കാരിന് ഒളിച്ചോടാൻ കഴിയില്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. ഒരു മാസം കൊണ്ട് തരാന്‍ ജോലി ആരും എടുത്തുവച്ചിട്ടില്ലെന്നും മുഖ്യമന്ത്രിയുടെയും ഉദ്യോഗസ്ഥരുടെയും കയ്യില്‍ ജോലി ഇരിപ്പില്ലെന്നും മന്ത്രി എം എം മണി തന്നോട് പറഞ്ഞെന്നായിരുന്നു സനലിന്റെ ഭാര്യ ആരോപിച്ചത്.
Post Your Comments