ന്യൂഡല്‍ഹി : ഉത്തര്‍പ്രദേശിലെ മീറത്തില്‍ യോഗി ആദിത്യനാഥ് സര്‍ക്കാറിന്‍റെ പൊലീസ് പിടികൂടിയ മലയാളി പാസ്റ്ററെയും കുടുംബത്തെയും കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം ഇടപ്പെട്ട് ജയില്‍ മോചിതരാക്കി.
സംഘപരിവാര്‍ സംഘടനയായ ബജ്റംഗ്ദളിന്‍റെ പരാതിയിലായിരുന്നു അറസ്റ്റ്. യുപി കേഡറിലുളള മലയാളി ഐപിഎസ് ഉദ്യോഗസ്ഥനായ കിരണ്‍ മുഖേനയാണ് കണ്ണന്താനം ഇടപെട്ടത്. മവാനയില്‍ ഒരു പ്രാര്‍ഥനയോഗത്തിനിടയിലാണ് പാസ്റ്റര്‍ കെ വി അബ്രഹാമിന്‍റെ നേതൃത്വത്തിലുള്ള സംഘത്തെ പൊലീസ് പിടികൂടിയിരുന്നത്. സംഘത്തില്‍ സ്ത്രീകളും ഒരു വയസ്സുളള കുട്ടിയും ഉള്‍പ്പെട്ടിരുന്നു.
Post Your Comments