Latest NewsKerala

വര്‍ഗീയ സംഘടനയുടെ ഭാഗമാകാൻ എന്‍എസ്‌എസ് ശ്രമിക്കരുതെന്ന് കോടിയേരി

തിരുവനന്തപുരം: വര്‍ഗീയ സംഘടനയുടെ ഭാഗമാകാൻ എന്‍എസ്‌എസ് ശ്രമിക്കരുതെന്ന് വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അയ്യപ്പ ജ്യോതി വിജയിപ്പിക്കാനുള്ള എന്‍എസ്‌എസ് ആഹ്വാനം ആര്‍എസ്‌എസിനെ സഹായിക്കാനാണ്. അയ്യപ്പ ജ്യോതി ആര്‍എസ്‌എസ് പരിപാടിയെന്ന് പകല്‍ പോലെ വ്യക്തമാണ്. ഇത് വിജയിപ്പിക്കാന്‍ ആഹ്വാനം ചെയ്യുന്നത് എന്‍എസ്‌എസിനെ ആര്‍എസ്‌എസ് തൊഴുത്തില്‍ കെട്ടാനല്ലാതെ മറ്റെന്തിനെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം കോടിയേരിയുടെ പരാമര്‍ശം എന്‍എസ്‌എസിനെ കുറിച്ചുള്ള അജ്ഞത മൂലമാണെന്നും മറ്റാരുടേയും തൊഴുത്തില്‍ ഒതുങ്ങുന്നതല്ല എന്‍എസ്‌എസെന്നും ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button