KeralaLatest News

തിരുവനന്തപുരം വിമാനത്താവളത്തെ കൈവിടില്ല : ‘ടിയാല്‍ ‘രൂപികരിച്ച് സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം : വിമാനത്താവളം സ്വകാര്യവതകരിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തെ ചെറു്ക്കാന്‍ പുതിയ ഒരു കമ്പനി രൂപികരിച്ച് സംസ്ഥാന സര്‍ക്കാര്‍. നെടുമ്പാശ്ശേരി. കണ്ണൂര്‍ മാതൃകയിലാണ് കമ്പനി രൂപികരിച്ചിരിക്കുന്നത്.

‘ടിയാല്‍’ (TIAL ) എന്നാണ് കമ്പനിക്ക് നല്‍കിയിരിക്കുന്ന പേര്. ചീഫ് സെക്രട്ടറിയായിരിക്കും ടിയാലിന്റെ ചെയര്‍മാന്‍, ധനകാര്യ,ഗതാഗത പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍ കമ്പനിയിലെ ഡയറക്ടര്‍ ബോര്‍ഡ് ആംഗങ്ങളാണ്. വിമാനത്താവളം സ്വകാര്യവത്കരിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കങ്ങള്‍ക്ക് തടയിടുകയാണ് ലക്ഷ്യം.

കമ്പനിയില്‍ 26 ശതമാനം ഓഹരികള്‍ സംസ്ഥാന സര്‍ക്കാരിന്റെതാണ്. വിമാനത്താവളം ലേലത്തിന് വെയ്ക്കുകയാണെങ്കില്‍ ടിയാല്‍ ലേലത്തില്‍ പങ്കെടുക്കും. നിലവില്‍ 150 കോടിയോളമാണ് വിമാനത്താവളത്തിന്റെ വാര്‍ഷിക ലാഭം.

shortlink

Related Articles

Post Your Comments

Related Articles


Back to top button