Latest NewsKuwait

ഈ തസ്തികയിലേക്ക് ഡിഗ്രി നിര്‍ബന്ധമാക്കി കുവൈറ്റ്

കുവൈത്ത്: കുവൈത്തിൽ മാനേജർ തസ്തിക മുതൽ മുകളിലോട്ടുള്ള ഉന്നത മുകളിലേക്കുള്ള ഡിഗ്രി വിദ്യാഭ്യാസം നിർബന്ധമാക്കി. അല്ലാത്തവർക്ക് വർക്ക് പെർമിറ്റ് പുതുക്കി നൽകില്ല. ജനുവരി ഒന്ന് മുതൽ നിയമം പ്രാബല്യത്തിൽ വരും. സ്വകാര്യ മേഖലയിലെ ഉന്നത തസ്​തികകളിൽ ജോലി ചെയ്യുന്നവർക്ക് വർക്ക് പെർമിറ്റ് പുതുക്കി നൽകുന്നതിനാണ് മാൻ പവർ അതോറിറ്റി പുതിയ നിബന്ധന വെച്ചത്.

അംഗീകൃത സർവ്വകലാശാലകളിൽ നിന്നുള്ള ഡിഗ്രിയാണ് മിനിമം വിദ്യാഭ്യാസ യോഗ്യത. എന്നാൽ 2011 ജനുവരിക്ക് മുമ്പ് ഇത്തരം തസ്​തികകളിൽ നിയമിതരായവർക്ക് വർക്ക് പെർമിറ്റ് പുതുക്കികൊടുക്കും. അതേ സമയം അതിന്​ ശേഷമുള്ളവർക്ക്​ ആ തസ്​തികയിൽ ജോലി ചെയ്യുന്നതിനുള്ള വിദ്യാഭ്യാസ യോഗ്യതയുണ്ടെന്ന്​ തെളിയിക്കേണ്ടി വരും. ഇതിനായി ഒറിജിനൽ ബിരുദ സർട്ടിഫക്കറ്റ് ഹാജരാക്കണം. അതോറിറ്റിയുമായി ബന്ധപ്പെട്ട ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രമാണ് ഇക്കാര്യം വ്യക്തമാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button