തിരുവനന്തപുരം: ശബരിമല പ്രശ്നങ്ങളെ തുടർന്ന് വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സെക്രട്ടേറിയറ്റ് നടയില്‍ ബി.ജെ.പി മുന്‍ സംസ്ഥാന അധ്യക്ഷന്‍ സി.കെ. പത്മനാഭന്റെ നിരാഹാര സമരം ഇന്ന് ഒന്‍പതാം ദിവസത്തിലേക്ക. അതേസമയം ബി.ജെ.പി സംസ്ഥാന ഭാരവാഹിയോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. ശബരിമല സമരം എങ്ങനെ മുന്നോട്ടുകൊണ്ടുപോകണമെന്നതുസംബന്ധിച്ച ചര്‍ച്ചയാണ് മുഖ്യ അജണ്ട.
സി.കെ.പിയെ ആശുപത്രിയിലേക്ക് മാറ്റണമെന്ന് കഴിഞ്ഞദിവസം ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരുന്നുവെങ്കിലും സമരം തുടരുകയായിരുന്നു. ഇദ്ദേഹത്തെ അറസ്റ്റുചെയ്തു നീക്കിയാല്‍ ബി.ജെ.പി സംസ്ഥാന ജനറല്‍സെക്രട്ടറി ശോഭാ സുരേന്ദ്രന് നിരാഹാര സത്യഗ്രഹം തുടരാനാണ് ധാരണ. സംസ്ഥാന ഭാരവാഹികള്‍ക്ക് പുറമെ സഹ സംഘടനാ സെക്രട്ടറി ബി.എല്‍. സന്തോഷ്, കേരളത്തിന്റെ ചുമതലയുള്ള ദേശീയ സെക്രട്ടറി എച്ച്. രാജ, നളിന്‍കുമാര്‍ കട്ടീല്‍ എം.പി എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും.
Post Your Comments