മൊബൈല്‍ ടവറുകളുടെ കാര്യത്തില്‍ ജനങ്ങള്‍ക്കുള്ള ആശങ്ക പരിഹരിക്കാന്‍ ശ്രമം നടത്തുന്നതായി കേന്ദ്ര ടെലികോം സെക്രട്ടറി അരുണ സുന്ദര്‍രാജന്‍. മൊബൈല്‍ ടവറുകളുകളെക്കുറിച്ചുള്ള വ്യാജസന്ദേശങ്ങളും ആശങ്ക പരത്തുന്നുണ്ട്. മൊബൈല്‍ ടവറുകളില്‍നിന്നുള്ള റേഡിയേഷന്‍ മനുഷ്യരുടെ ആരോഗ്യത്തിനു ദോഷകരമാണെന്ന് ആഗോളതലത്തില്‍ ഒരുപഠനത്തിലും തെളിയിക്കപ്പെട്ടിട്ടില്ല. 2022ഓടെ മൊബൈല്‍ ടവറുകളുടെ എണ്ണം മൂന്നിരട്ടിയാക്കുകയാണ് ലക്ഷ്യം. മൊബൈല്‍ ടവറുകളും സ്പെക്ട്രവും വര്‍ധിപ്പിക്കാതെ കോള്‍മുറിയല്‍ പരിഹരിക്കാനാകില്ലെന്നും അവർ ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
Post Your Comments