Latest NewsKerala

അന്ധകാരനഴി ഷട്ടര്‍ പ്രശ്‌നം : ശാശ്വത പരിഹാരം വേണമെന്ന ആവശ്യവുമായി നാട്ടുകാര്‍

തുറവൂര്‍ : അന്ധകാരനാഴിയിലെ ഷട്ടര്‍ പ്രശ്‌നത്തിന് ശാശ്വത പരിഹാരം വേണമെന്ന ആവശ്യത്തില്‍ ഉറച്ച് നാട്ടുകാര്‍ രംഗത്തെത്തി. കുറച്ച് മീന്‍പിടിത്ത വള്ളങ്ങള്‍ കെട്ടിയിടാന്‍ ഇടം നഷ്ടമാകുമെന്ന കാരണംപറഞ്ഞ് ഷട്ടര്‍ തുറന്നിടണമെന്നുള്ള ചിലരുടെ ആവശ്യം അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് ജനങ്ങള്‍ പറയുന്നത്.

ഈ സ്പില്‍വേയിലൂടെ കയറുന്ന ഉപ്പുവെള്ളം പ്രദേശത്തിലെ ശുദ്ധജല സ്രോതസ്സുകള്‍ക്ക് ഭീഷണിയാകാറുണ്ട്. കടക്കരപ്പള്ളി, പട്ടണക്കാട്, തുറവൂര്‍, കുത്തിയതോട് പഞ്ചായത്തുകളിലാണ് പ്രശ്‌നം രൂക്ഷമായ തോതില്‍ അനുഭവപ്പെടുന്നത്. ഇവിടങ്ങളിലെ മിക്ക കിണറുകളിലും ഉപ്പു വെള്ളം കയറി ഉപയോഗ ശൂന്യമായി കിടക്കുകയാണ്.

ഇക്കഴിഞ്ഞ ഞായറാഴ്ച്ച ഷട്ടര്‍ അടയ്ക്കാനെത്തിയ ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്യാനും പ്രതിരോധിക്കാനും ശ്രമിച്ചതിനെ തുടര്‍ന്ന്് സംഘര്‍ഷം ഉടലെടുത്തിരുന്നു. പ്രശ്‌നപരിഹാരത്തിനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ റവന്യൂ, ഇറിഗേഷന്‍ അധികൃതര്‍ വരുത്തുന്ന കാലതാമസം വലിയ പ്രതിഷേധത്തിന് കാരണമാകുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button