ശ്രീകാകുളം : ഫെതായ് ചുഴലിക്കാറ്റ് നാശം വിതച്ച കൃഷിയിടം കണ്ട് മനംനൊന്ത് കര്ഷകന് കൃഷിയിടത്തില്‍ കുഴഞ്ഞുവീണു മരിച്ചു. ഗോട്ടിപ്പള്ളി ചിന്നറാവു എന്ന അറുപത്തൊമ്പതുകാരനാണു കൃഷിയിടത്തില്‍ മരിച്ചുവീണത്. ആന്ധ്രാപ്രദേശിലെ ശ്രീകാകുളത്താണ് സംഭവം.
ഹൃദയസ്തംഭനമാണ് മരണകാരണമെന്നു ഡോക്ടര്‍മാര്‍ പറഞ്ഞു. തിങ്കളാഴ്ചയുണ്ടായ ചുഴലിക്കാറ്റിലാണ് ചിന്നറാവുവിന്റെ കൃഷി നശിച്ചത്.
ചൊവ്വാഴ്ച പാടത്ത് വെള്ളമുയര്‍ന്നതിനെ തുടര്‍ന്ന് ബണ്ട് പൊട്ടിച്ചുവിടുന്നതിനായാണ് ചിന്നറാവു പാടത്തേക്കു പോയത്. എന്നാല്‍ കൊയ്യാറായ നെല്ല് നിലംപതിച്ച കാഴ്ചയാണ് ചിന്നറാവു കണ്ടത്. ഞെട്ടലില്‍ ഇദ്ദേഹം പാടത്തു കുഴഞ്ഞുവീഴുകയായിരുന്നു.
Post Your Comments