Latest NewsKerala

ശബരിമല സ്ത്രീപ്രവേശനം ; നടവരവില്‍ 51.91 കോടിയുടെ കുറവ്

ശബരിമല : ശബരിമലയിലെ സ്ത്രീപ്രവേശനവും തുടർന്നുണ്ടായ നിരോധനാജ്ഞയും സന്നിധാനത്തെ നടവരവിൽ വൻ കുറവാണ് ഉണ്ടാക്കിയിരിക്കുന്നത്. മണ്ഡലകാലം ഒരുമാസം പിന്നിട്ടപ്പോള്‍ നടവരവില്‍ കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ലഭിച്ച വരുമാനത്തെക്കാള്‍ 42 ശതമാനത്തിന്റെ കുറവാണുണ്ടായത്.

20 മുതല്‍ 30 ശതമാനം വരെ വര്‍ദ്ധന ഒാരോ തീര്‍ത്ഥാടന കാലഘട്ടങ്ങളിലും ഉയരുമ്പോഴാണ് ദേവസ്വം ബോര്‍ഡിന്റെ കഴിഞ്ഞ സീസണില്‍ 123.94 കോടിയായിരുന്നു നടവരവെങ്കില്‍ ഇക്കുറിയത് 72.03 കോടിയായി കുറഞ്ഞു. അപ്പം, അരവണ, കാണിക്ക തുടങ്ങി എല്ലാ ഇനങ്ങളിലും കുറവ് പ്രകടമാണ്. നടവരുമാനത്തില്‍ ഗണ്യമായ വര്‍ദ്ധനയുണ്ടാകുന്നത് അരവണ പ്രസാദം, കാണിക്ക എന്നീ ഇനങ്ങളിലാണ്.

അരവണ വില്പനയിലൂടെ ഇക്കുറി ലഭിച്ചത് 26.76 കോടിയാണ്. കഴിഞ്ഞ വര്‍ഷമിത് 53.97 കോടിയായിരുന്നു. 27.21 കോടി രൂപയുടെ കുറവാണ് ഇൗ ഒരൊറ്റ ഇനത്തില്‍ മാത്രം ഉണ്ടായത്. കാണിക്കയിലും 15.87 കോടിയുടെ കുറവുണ്ട്. കഴിഞ്ഞ സീസണില്‍ 44 കോടി രൂപ ലഭിച്ച സ്ഥാനത്തിത് 28.13 കോടിയായി കുറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button