Latest NewsKeralaCrime

എബിവിപി പ്രവര്‍ത്തകന്റെ കൊലപാതകം : എസ്ഡിപിഐ പ്രവര്‍ത്തകന്‍ റിമാന്റില്‍

കൂത്തുപ്പറമ്പ് : എബിവിപി പ്രവര്‍ത്തകനായിരുന്ന കണ്ണവം ആലപ്പറമ്പിലെ ശ്യാമപ്രസാദിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ എസ്ഡിപിഐ പ്രവര്‍ത്തകനെ റിമാന്‍ഡ് ചെയ്തു. കണ്ണവം ദാറുല്‍നിസയില്‍ നിസ്സാമുദീനാണ്(30)കൂത്തുപമ്പ് ജൂഡിഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റില്‍ കീഴടങ്ങിയത്.

കോടതി ഇയാളെ രണ്ടാഴ്ച്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. 2017 ജനുവരി 19 നാണ് ശ്യാമപ്രസാദ് കൊല്ലപ്പെടുന്നത്. കണ്ണവത്തിനടുത്ത് കൊമ്മേരിയില്‍ വെച്ചായിരുന്നു ഇദ്ദേഹത്തിന് വെട്ടേറ്റത്. കേസില്‍ ആറാം പ്രതിയാണ് നിസ്സാമുദിന്‍. ഇയാളടക്കം കേസില്‍ അറസ്റ്റിലായ മുഴുവന്‍ പേര്‍ക്കുമെതിരായ കുറ്റപത്രം കോടതി അടുത്തിടെ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button