ന്യൂഡല്‍ഹി: ദില്ലിയില്‍ ടാറ്റു ആര്‍ട്ടിസ്റ്റിന്റെ തലയില്ലാത്ത മൃതശരീരം കണ്ടെത്തിയ സംഭവത്തില്‍ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ട യുവാവിന്റെ സുഹൃത്തുക്കളേയാണ് പോലീസ് കൊലപാതകത്തിന് പിടികൂടിയത്. ടാറ്റു ആര്‍ട്ടിസ്റ്റായ 22 കാരനായ ബാബ്ലുവിനെ 3 പേരും ചേര്‍ന്ന് ചിരവയ്ക്ക് തലയറുത്ത് കൊലപ്പെടുത്തിയതാണെന്ന് പോലീസിനോട് ഇവര്‍ സമ്മതിച്ചു. പ്രശാന്ത് മിശ്ര(25), അങ്കിത് ശര്‍മ്മ(19), ഇന്ദര്‍ജിത്ത് ബോബി(27) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരില്‍നിന്ന് വാങ്ങിയ പണം ബാബ്ലു തിരിച്ച് നല്‍കാത്തതിന്റെ പേരിലാണ് മൂവരും ചേര്‍ന്ന് ഇയാളെ കൊലപ്പെടുത്തിയതെന്ന് പൊലീസ് വ്യക്തമാക്കുന്നതായി റിപ്പോര്‍ട്ടുകള്‍.
ഡിസംബര്‍ 16 ന് വീടിന് സമീപത്ത് വച്ച് വികൃതമാക്കപ്പെട്ട രീതിയിലാണ് തലയില്ലാത്ത ബാബ്ലുവിന്റെ മൃതദേഹം കണ്ടെത്തിയത്. തലയും മൃതദേഹത്തിന് സമീപത്തുനിന്ന് പിന്നീട് പൊലീസ് കണ്ടെത്തിയിരുന്നു. ബോബിയുടെ ശരീരത്തില്‍ മുറിവുണ്ടായിരുന്നത് ശ്രദ്ധയില്‍പ്പെട്ട പൊലീസ് ഇവരെ കൂടുതല്‍ ചോദ്യം ചെയ്തതോടെയാണ് മൂവരും കുറ്റം സമ്മതിച്ചത്. രക്തം പടര്‍ന്ന തുണികളും ചിരവയും സംഭവസ്ഥലത്തുനിന്ന് പൊലീസ് കണ്ടെടുക്കുകയും ചെയ്തു.
Post Your Comments