ദുബായ്: ദുബായിൽ കടന്നുപിടിച്ച് ചുംബിക്കാന്‍ ശ്രമിച്ചയാളുടെ ചുണ്ട് യുവതി കടിച്ചുമുറിച്ചു. സംഭവത്തില്‍ കോടതിയില്‍ വാദം തുടരുന്നു. കടന്നുപിടിച്ച് ചുംബിക്കാന്‍ ശ്രമിച്ചപ്പോഴാണ് ചുണ്ട് കടിച്ചെടുത്തതെന്നാണ് യുവതി വാദിക്കുന്നത്. എന്നാല്‍ വാഷ് റൂമിലേക്ക് വന്ന യുവതി പ്രകോപനം കൂടാതെ തന്നെ ആക്രമിക്കുകയായിരുന്നുവെന്ന് ഈജിപ്ഷ്യന്‍ സ്വദേശി പറഞ്ഞു.
ഓഫീസിലെ വാഷ് റൂം തകരാറിലായതിനെത്തുടര്‍ന്ന് തൊട്ടടുത്ത കെട്ടിടത്തിലുള്ള വാഷ് റൂമില്‍ പോയപ്പോഴായിരുന്നു സംഭവം. അവിടെയെത്തിയപ്പോള്‍ സഹപ്രവര്‍ത്തകനായ ഈജിപ്ഷ്യന്‍ സ്വദേശിയുമുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് യുവതി അവിട നിന്ന് പുറത്തിറങ്ങി ലിഫ്റ്റില്‍ കയറി മുകള്‍ നിലയിലെ വാഷ് റൂമിലേക്ക് പോയി. സ്ത്രീകളുടെ വാഷ് റൂമിലേക്ക് കയറിയപ്പോള്‍ പിന്നാലെയെത്തിയ യുവാവ് അവരെ ബലമായി കടന്നുപിടിക്കുകയും ചുംബിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. ഇതോടെ യുവതി അയാളുടെ ചുണ്ട് കടിച്ചു മുറിക്കുകയായിരുന്നു. വേദനകൊണ്ട് പുളഞ്ഞ യുവാവ് അവിടെ നിന്ന് ഓടിരക്ഷപ്പെടുകയായിരുന്നു.
സംഭവത്തില്‍ യുവതി പൊലീസില്‍ പരാതി നല്കി. 10 ദിവസത്തിനുശേഷം അല്‍ റിഗ്ഗില്‍വെച്ച് ഈജിപ്ഷ്യന്‍ സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു.വിശദമായ അന്വേഷണത്തിനൊടുവില്‍ യുവാവ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു.
Post Your Comments