തിരുവനന്തപുരം: കേരള ബാങ്ക് ഉടൻ പ്രാബല്യത്തിൽ. 2019 ഫെബ്രുവരി പകുതിയോടെ കേരള ബാങ്ക് യാഥാര്‍ഥ്യമാകുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. കേരളാ ബാങ്കിലൂടെ സംസ്ഥാനത്തെ സഹകരണ മേഖലയെ ആധുനികവല്‍ക്കരിക്കാനാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കി.
നിലവില്‍ ബാങ്കിങ് ഭീമന്മാര്‍ വലിയ തുകയാണ് വിവിധ സേവനങ്ങള്‍ക്കായി ഉപഭോക്താക്കളില്‍ നിന്ന് ഇടാക്കുന്നത്. കേരള ബാങ്ക് രൂപീകരണത്തോടെ ഇവയ്‌ക്കെല്ലാം പരിഹാരമാകും.
മൊബൈലിലൂടെ ഏത് സമയത്തും പണം കൈമാറ്റം ചെയ്യാന്‍ കഴിയുന്ന ഐഎംപിഎസ്, മൊബൈല്‍ ബാങ്കിങ്, ബാങ്കിന് സ്വന്തമായി തന്നെ നേരിട്ട് ആര്‍ടിജിഎസ്, എന്‍ഇഎഫ്ടി, റിസര്‍വ് ബാങ്കിന്‍റെ ബാങ്കിങ് ഇടപാടുകളുടെ ഏറ്റവും നൂതന സാങ്കേതിക വിദ്യയായ ഇ-കുബേര്‍, സ്വന്തമായി ഐഎഫ്എസ് കോഡ് എന്നിവയുടെ ഉദ്ഘാടനമാണ് മന്ത്രി ഇന്നലെ നിര്‍വഹിച്ചത്.
Post Your Comments