ന്യൂയോര്‍ക്ക്: ഹ്രസ്വ വീഡിയോ സേവനമായ ;വൈന്‍ ജനപ്രിയ ഗെയിം ആപ്പ് എച്ച് ക്യു ട്രിവിയഎന്നിവയുടെ സഹസ്ഥാപകന്‍ കോളിന്‍ ക്രോളിനെ (34) ന്യൂയോര്‍ക്കിലെ വസതിയില്‍ ഞായറാഴ്ച മരിച്ചനിലയില്‍ കണ്ടെത്തി.
മന്‍ഹട്ടനിലുള്ള അപ്പാര്‍ട്ട്‌മെന്റിലെ കിടപ്പുമുറിയിലാണ് പോലീസ് മൃതദേഹം കണ്ടത്. അമിതമരുന്ന് ഉപയോഗമാണ് മരണകാരണമെന്ന് സംശയിക്കുന്നതായും അന്വേഷണം ആരംഭിച്ചതായും പോലീസ് പറഞ്ഞു.
കോളിന്‍ ക്രോള്‍, റുസ് യുസുപോവ്, ഡോം ഹോഫ്മാന്‍ എന്നിവര്‍ ചേര്‍ന്ന് ആരംഭിച്ച വൈന്‍ 2012 -ല്‍ ട്വിറ്റര്‍ ഏറ്റെടുത്തിരുന്നു. ഇത് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല.
2017 ഓഗസ്റ്റിലാണ് കോളിന്‍ ക്രോളും റുസ് യുസുപോവും എച്ച്ക്യു ട്രിവിയ എന്ന ഗെയിം ആപ്പിന് തുടക്കമിട്ടത്. സെപ്റ്റംബറില്‍ ക്രോള്‍ അതിന്റെ ചീഫ് എക്‌സിക്യുട്ടീവ് ആയി. മാര്‍ച്ചില്‍ 20 ലക്ഷം ഉപയോക്താക്കളെന്ന നേട്ടത്തിലുമെത്തി. എന്നാല്‍ നവംബറില്‍ ഉപയോക്താക്കളുടെ എണ്ണം ഇടിഞ്ഞു.
മോശം പ്രകടനത്തെത്തുടര്‍ന്ന് ക്രോളിനെ ട്വിറ്ററില്‍നിന്ന് പുറത്താക്കിയിരുന്നതായും എച്ച്ക്യു ട്രിവിയയില്‍ ഇദ്ദേഹത്തിന്റെ പെരുമാറ്റത്തിനെതിരെ ആരോപണങ്ങളുള്ളതായും റിപ്പോര്‍ട്ടുണ്ടായിരുന്നു.
Post Your Comments