ന്യൂഡല്‍ഹി: സിക്ക് വിരുദ്ധ കലാപക്കേസില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ കുമാറിന് ജീവപര്യന്തം തടവുശിക്ഷ നല്‍കിക്കൊണ്ടുള്ള ഹൈക്കോടതി വിധി വൈകി വന്ന നീതിയാണെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജയറ്റ്ലി. കലാപം എന്ന പാപത്തിന് കോണ്‍ഗ്രസും ഗാന്ധികുടുംബവും പിഴയൊടുക്കണമെന്നും ജയറ്റ്ലി പറഞ്ഞു.
1984 നവംബര്‍ ഒന്നിന് ഡല്‍ഹി രാജ്നഗറിലെ ഒരു കുടുംബത്തിലെ അഞ്ചു പേരെ കൊലപ്പെടുത്തിയ സംഭവത്തിലാണ് വിധി. സജ്ജന്‍ കുമാറിനെ വെറുതെവിട്ട വിചാരണക്കോടതി വിധി റദ്ദാക്കിക്കൊണ്ടാണ് ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവ്. ജസ്റ്റീസുമാരായ എസ്. മുരളീധര്‍, വിനോദ് ഗോയല്‍ എന്നിവരുടെ ബെഞ്ചാണ് വിധി പറഞ്ഞത്.
സിഖ് വിരുദ്ധകലാപത്തിലെ പ്രതികളെ സംരക്ഷിക്കാനുള്ള സംരക്ഷിക്കാന്‍ കോണ്‍ഗ്രസും ഗാന്ധികുടുംബവും ചേര്‍ന്ന് ശ്രമിച്ചെന്ന് ജയ്റ്റ്ലി പറഞ്ഞു. കേസില്‍ ആരോപണ വിധേയനായ വ്യക്തി മുഖ്യമന്ത്രിയായി അധികാരമേറ്റ ദിവസം തന്നെ വിധി വന്നത് നിരാശജനകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments