തിരുവനന്തപുരം : വനിതാമതിലിൽ തിരുവനന്തപുരം ജില്ലയിൽ അണിനിരക്കുന്നവർക്ക് രജിസ്ട്രേഷന് പ്രത്യേക പോർട്ടൽ ഡിസംബർ 18നു സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. വൈകിട്ട് നാലിന് പബ്ളിക് ഓഫീസിലാണ് ചടങ്ങ്. വനിതാമതിലിൽ അണിചേരാൻ ആഗ്രഹിക്കുന്ന വനിതകൾക്ക് ഈ പോർട്ടലിലൂടെ ലളിതമായ പ്രക്രിയയിലൂടെ രജിസ്റ്റർ ചെയ്യാനാകും.
പേര്, സ്ഥലം, നിയോജകമണ്ഡലം എന്നീ വിവരങ്ങൾ മാത്രം നൽകിയാൽ മതിയാകും. മണ്ഡലം തെരഞ്ഞെടുക്കാൻ 14 മണ്ഡങ്ങളും ഉൾപ്പെടുത്തിയ ഡ്രോപ്പ് മെനുവുണ്ട്. ഓരോ മണ്ഡലത്തിലുമുള്ളവർ ഏതു മേഖലയിലാണ് അണിനിരക്കേണ്ടത് എന്നറിയാനും സൗകര്യമുണ്ട്. പങ്കെടുക്കുന്ന വ്യക്തികൾക്ക് പുറമേ, അവർക്ക് വേണ്ടി മറ്റുള്ളവർക്കും രജിസ്ട്രേഷന് കഴിയും. ഇതുകൂടാതെ, പോർട്ടലിൽ വനിതാമതിൽ വിശദാംശങ്ങൾ, മതിൽ സംബന്ധിച്ച പരിപാടികളുടെ ചിത്രങ്ങൾ, വീഡിയോകൾ തുടങ്ങിയവയും ലഭ്യമാണ്.
Post Your Comments