തിരുവനന്തപുരം: സര്‍ക്കാരിന്റെ വനിത മതിലിനോട് വിയോജിച്ച് കേരള കാത്തലിക്ക് ബിഷപ്പ് കൗണ്‍സില്‍. വാര്‍ത്താ കുറിപ്പിലാണ് കെസിബിസി അവരുടെ വനിതമതിലിനോടുളള താല്പര്യക്കുറവ് അറിയിച്ചത്.
സമൂഹത്തെ ഭിന്നിപ്പിച്ചല്ല നവോത്ഥാനമൂല്യം ഉയര്‍ത്തേണ്ടത്. വനിതാ മതിലുമായി ബന്ധപ്പെട്ട് സമൂഹത്തില്‍ ചേരിതിരിവ് ഉണ്ടാക്കുന്നത് ശരിയല്ല രാഷ്ട്രീയലക്ഷ്യം വച്ചുളള വിഭാഗീയ നീക്കം ഒഴിവാക്കണം . നവോത്ഥാനത്തിന്റെ പ്രചാരകരായി ചിലരെ മാത്രം ചിത്രീകരിക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്കു മെന്നും എന്നിങ്ങനെയൊക്കെയാണ് അവര്‍ പത്രക്കുറിപ്പില്‍ അറിയിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
വര്‍ഗ സമരമല്ലെങ്കിലും വര്‍ഗീയതയ്ക്കെതിരെയുള്ള സമരമാണ് വനിതാ മതിലെന്നാണ് കേന്ദ്ര കമ്മിറ്റി വ്യകതമാക്കിയിരിക്കുന്നത്.
ജനുവരി ഒന്നിന് കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയാണ് വനിതാ മതില് തീര്‍ക്കുക. നവോത്ഥാന പാരമ്ബര്യമുള്ള സംഘനടകളുടെ പിന്തുണ ഉറപ്പാക്കിക്കൊണ്ടാണ് വനിതാ മതില് തീര്‍ക്കുന്നത്.
Post Your Comments