തിരുവനന്തപുരം: വിദേശ മദ്യത്തിന് കേരളത്തിൽ പ്രിയമേറുന്നു. 32 പുതിയ ബ്രാന്‍ഡുകളാണ് വിപണിയിലേക്ക് എത്തുന്നത്. ഇന്‍ഡോ സ്പിരിറ്റ്സ് (22), ബെക്കാര്‍ഡി (ആറ്), ഫെയര്‍മാക്സ് (നാല്) എന്നിങ്ങനെയാണ് എത്തുന്ന ബ്രാന്‍ഡുകള്‍.
17 കമ്പനികളില്‍ നിന്ന് ലഭിച്ച ടെന്‍ഡര്‍പ്രകാരം 217 ബ്രാന്‍ഡുകള്‍ കേരളത്തില്‍ വിതരണം ചെയ്യാനാണ് ബെവ്കോ അനുമതി നല്‍കിയിരുന്നത്.നാല് ഏജന്‍സികള്‍ വഴി 18 ബ്രാന്‍ഡുകളാണ് ഇപ്പോള്‍ വിപണിയിലുള്ളത്. ആഗസ്റ്റ് (ഓണത്തിന് രണ്ട് ദിവസം മുമ്ബ്) മുതല്‍ നവംബര്‍ വരെ ആറ് കോടിയുടെ വിദേശ നിര്‍മ്മിത വിദേശ മദ്യമാണ് കേരളത്തില്‍ വിറ്റത്. നികുതി ഇനത്തില്‍ സര്‍ക്കാരിന് 2.75 കോടിയോളം കിട്ടി.
എന്നാൽ പുതിയ ബ്രാന്‍ഡുകളുടെ ലേബല്‍, ബ്രാന്‍ഡ് രജിസ്ട്രേഷനില്‍ എക്സൈസ് വകുപ്പ് മെല്ലെപ്പോക്ക് കാട്ടുന്നുവെന്നാണ് വിദേശ നിര്‍മ്മിത വിദേശ മദ്യ വിതരണ കമ്പനികളുടെ ആക്ഷേപം. നിസാര കാരണങ്ങള്‍ പറഞ്ഞ് അപേക്ഷകള്‍ വൈകിക്കുന്നു. സംസ്ഥാനത്തെ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യലോബിയുടെ സമ്മര്‍ദ്ദമാണ് ഇതിന് പിന്നിലെന്നാണ് ആരോപണം.
പുതുതായി എത്തുന്ന ഒരു ബ്രാന്‍ഡ് രജിസ്റ്റര്‍ ചെയ്യാന്‍ 50,000 രൂപയാണ് ഫീസ്. ഇത് ഒരു വര്‍ഷത്തേക്കാണ്. ഇതിന് പുറമെ ഏതു മദ്യത്തിന്റേതായാലും വെയര്‍ഹൗസില്‍ ഇറക്കുന്ന ഓരോ പ്രൂഫ് ലിറ്ററിനും (ഒരു കെയ്സിലുള്ള മദ്യത്തിന്റെ ആകെ അളവ് ) അഞ്ച് രൂപ വീതവും സ്പെഷ്യല്‍ ഫീസായി എക്സൈസിലേക്ക് അടയ്ക്കണം. ഇങ്ങനെയെല്ലാം വരുമാനം കിട്ടുന്ന വിദേശിയോടാണ് എക്സൈസിന്റെ ഇത്തരത്തിലുള്ള സമീപനം.
പഴകിയാല്‍ ഏറും വിലയും വീര്യവും
18 വര്‍ഷം പഴക്കമുള്ള ഗ്ളെന്‍ഡിഫിഷ് സിംഗിള്‍ മാള്‍ട്ട് സ്കോച്ച് 700 മില്ലിക്ക് 9270 രൂപ
15 വര്‍ഷം പഴക്കത്തിന് 6660 രൂപ
750 മില്ലിയുടെ ടെക്ക്വിലയ്ക്കും നെപ്പോളിയന്‍ ലെപ്പോര്‍ഗിനും 6090 രുപ
ഗോഡ്സ് ഓണ്‍ ഫ്രഞ്ച് ബ്രാന്‍ഡി – 750 മില്ലിക്ക് 1450 രൂപ.
ഹൈലാന്‍ഡ് ക്വീന്‍ ബ്രാണ്ടി 1770 രൂപ
Post Your Comments