Latest NewsKerala

പ്രിയ കൂട്ടുകാരൻ മുങ്ങിത്താഴുന്നത് കണ്ടിട്ടും രക്ഷിക്കാനായില്ല; സുഹൃത്തുക്കളുടെ കണ്ണുകളിൽ ഭീതിയൊഴിയുന്നില്ല

കോട്ടയം: കൂട്ടുകാരൻ മീനച്ചിലാറിന്റെ ആഴങ്ങളിലേക്ക്‌ ആണ്ടുപോകുന്നത്‌ കണ്ടുനിന്ന അവരുടെ കണ്ണുകളിൽനിന്ന്‌ ഭീതിയൊഴിയുന്നില്ല. കോട്ടയം ഗവ. ഡെന്റൽ കോളേജിെല ഹോസ്റ്റലിൽ നിന്ന് ഞായറാഴ്ച ഉച്ചകഴിഞ്ഞപ്പോൾ ഇറങ്ങിയതാണ് 11 പേർ. ചേട്ടൻമാരും സഹപാഠികളും ജൂനിയേഴ്സുമൊക്കെയായി ഫുട്ബോൾ കളിക്കാനായിരുന്നു യാത്ര. പാറമ്പുഴ തടിഡിപ്പോയ്ക്ക്‌ സമീപത്തെ മൈതാനത്ത്‌ ഇടയ്ക്ക്‌ കളിക്കാൻ വരുന്നതാണ്‌. രണ്ട്‌ ടീമായി തിരിഞ്ഞ്‌ ഒരുമണിക്കൂറോളം കളിച്ചു. പിന്നീട്‌ സമീപത്തെ കടവിൽ ഒരോരുത്തരായി കുളിക്കാനിറങ്ങി.

ഈ ഭാഗത്ത്‌ ചെറിയ തടയണയുണ്ട്‌. ആഴത്തെ കുറിച്ച്‌ പരിചയമില്ലാത്തതിനാൽ കടവിൽ മുട്ടൊപ്പം വെള്ളത്തിലായിരുന്നു കുളി. ഇതിനിടയിൽ ബണ്ടിൽനിന്ന്‌ വിഷ്ണു തെന്നി വെള്ളത്തിലേക്ക്‌ വീഴുകയായിരുന്നു. ഒരുനിമിഷം അമ്പരന്നെങ്കിലും രക്ഷിക്കാൻ ശ്രമിച്ചു. ആഴക്കൂടുതൽ പ്രതിസന്ധിയായി. ഓടിക്കൂടിയ നാട്ടുകാർക്കും ഒന്നും ചെയ്യാനായില്ല. ഇരുട്ടായതും തിരിച്ചടിയായി. ഇതിനിടെ സ്ഥലത്തെത്തിയ കോട്ടയം അഗ്നിരക്ഷാസേനാംഗങ്ങൾ ആറ്റിലിറങ്ങി. സ്കൂബാ ഡൈവിങ്‌ സംഘമാണ്‌ ആറ്റിൽ നിന്ന്‌ വിഷ്ണുവിന്റെ മൃതദേഹം കണ്ടെത്തിയത്‌.

shortlink

Related Articles

Post Your Comments

Related Articles


Back to top button