
ലഖ്‌നൗ: ഒന്നരവയസുകാരിയെ അടിച്ചു കൊന്ന മാതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മന്ത്രവാദപ്രവൃത്തികളുടെ ഭാഗമായാണ് മുപ്പത്തിരണ്ടുകാരിയായ ഗീതാദേവി ഇത്തരമൊരു നീച പ്രവൃത്തിയ്ക്ക് തുനിഞ്ഞത്. ഉത്തര്‍പ്രദേശിലെ താജ്പുര്‍ ഗ്രാമത്തില്‍ ഇന്നലെയായിരുന്നു സംഭവം.
കുഞ്ഞിന്റെ മരണത്തെ തുടർന്ന് ഗ്രാമവാസികളാണ് പോലീസിൽ പരാതി നൽകിയത്. തുടർന്നാണ് യുവതിയെ കസ്റ്റഡിയിലെടുത്തത്. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനയച്ചിട്ടുണ്ട്. പോസ്റ്റുമോര്‍ട്ടത്തിന്റെ റിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷമേ മരണകാരണം വ്യക്തമാവുകയുള്ളു. എന്നാല്‍ അതിശൈത്യം മൂലമാണ് കുഞ്ഞ് മരിച്ചതെന്ന് ഗീതാദേവി പറയുന്നു. കുഞ്ഞിന്റെ ശരീരത്തില്‍ പാടുകള്‍ കാണപ്പെട്ടതു കൊണ്ട് ഇവരുടെ മൊഴി പോലീസ് കണക്കിലെടുത്തിട്ടില്ല.
Post Your Comments