Latest NewsIndia

അശ്ലീല സെെറ്റുകളില്‍ പ്രവേശിച്ചാല്‍ ശിക്ഷ ലഭിക്കുമോ !

ന്യൂഡല്‍ഹി :  നിരോധിക്കപ്പെട്ട അശ്ലീല വെബ്സെെറ്റ് സന്ദര്‍ശനം സ്വകാര്യനിമിഷത്തില്‍ അതായത് സ്വന്തമായി ലഭ്യമായിട്ടുളള സൗകര്യത്തിലൂടെ നടത്തുന്നത് കുറ്റകരമല്ല. ഇന്ത്യന്‍ നിയമപ്രകാരം വീട്ടിലിരുന്നുളള ഇത്തരത്തിലുളള വെബ്സെെറ്റുകളിലെ സന്ദര്‍ശനം ശിക്ഷാര്‍ഹമല്ല.
എന്നാല്‍ പൊതു സ്ഥലത്തുളള അതായത് ഇന്‍റെര്‍നെറ്റ് കഫേ പോലെയുളള ഇടങ്ങള്‍ ഇതിനായി വിനിയോഗിച്ചാല്‍ ശിക്ഷ ലഭിക്കും. 2011ല്‍ ടെലികോം മന്ത്രാലയം പുറത്തിറക്കിയ നിയമാവലി പ്രകാരം പോണ്‍ പൊതു സ്ഥലത്ത് കാണുന്നത് കുറ്റകരമാണ്. സൈബര്‍ കഫെകള്‍ ഇതിന്‍റെ പരിധിയില്‍ വരും. ഇത്തരത്തിലുളള കുറ്റകൃത്യത്തിന് 5 വര്‍ഷം വരെ തടവും 10 ലക്ഷം രൂപയോളം പിഴയും ലഭിക്കും.

ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ ഉത്തരവിനെത്തുടര്‍ന്ന് കേന്ദ്ര ടെലികോം മന്ത്രാലയം ടെലികോം സേവനദാതാക്കളോട് 827 ഒാളം പോണ്‍സൈറ്റുകള്‍ ഇന്ത്യയില്‍ നിരോധിക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ് അശ്ലീല സെെറ്റുകള്‍ സേവനദാതാക്കള്‍ നിരോധിച്ചത്. വെര്‍ച്വല്‍ പ്രോട്ടോക്കോള്‍ നെറ്റ്‌വര്‍ക്കുകള്‍ (വിപിഎന്‍) അല്ലെങ്കില്‍ പ്രോക്സികള്‍ വഴിയാണ് വീണ്ടും നിരോധിച്ച പോണ്‍ സെെറ്റുകള്‍ ലഭ്യമാകുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button