Latest NewsIndiaNews

വിദ്യാര്‍ത്ഥികളുടെ ചിത്രങ്ങള്‍ അശ്ലീല വെബ്സൈറ്റില്‍ അപ് ലോഡ് ചെയ്തു ;രണ്ട് പേരെ സൈബര്‍ ക്രൈം വിംഗ് അറസ്റ്റ് ചെയ്തു

ബെംഗളുരു: കോളേജ് വിദ്യാര്‍ത്ഥികളുടെ ഫോട്ടോകള്‍ അശ്ലീല വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്ത കേസില്‍ രണ്ട് പേരെ ബെംഗളൂരുവില്‍ അറസ്റ്റ് ചെയ്തു. പെണ്‍കുട്ടികളുടെ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ നിന്നാണ് എടുത്തതെന്ന് പോലീസ് പറഞ്ഞു. വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍ ഒഴിവാക്കിയതായി പൊലീസ് വ്യക്തമാക്കി. </p>

ഇരകളുടെ ഫോട്ടോകള്‍ അശ്ലീല സൈറ്റുകളില്‍ അപ്ലോഡ് ചെയ്ത പ്രതികളെ സിസിബി സൈബര്‍ ക്രൈം വിംഗ് അറസ്റ്റ് ചെയ്തു. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങള്‍ ദുരുപയോഗം ചെയ്താല്‍ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ സന്ദീപ് പാട്ടീല്‍ ട്വീറ്റ് ചെയ്തു.

സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങള്‍ ദുരുപയോഗം ചെയ്യുന്നുണ്ടെന്ന് മനസ്സിലാക്കി ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് ഇവര്‍ക്കെതിരെ നടപടി എടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button