ലണ്ടൻ: യുകെയില്‍ ലഭ്യമായ പോണ്‍ സൈറ്റുകള്‍ അവരുടെ ഉപഭോക്താക്കളുടെ പ്രായം സ്ഥിരീകരിക്കണമെന്ന് നിയമം വരുന്നു. പുതിയ ഇന്റര്‍നെറ്റ് സുരക്ഷാ നിയമങ്ങള്‍ക്ക് കീഴിലാണ് പുതിയ നിബന്ധന. അശ്ലീല ഉള്ളടക്കങ്ങളില്‍ നിന്ന് കുട്ടികള്‍ക്ക് സംരക്ഷണം നല്‍കുകയെന്ന മുഖ്യ ലക്ഷ്യത്തോടെയാണ് ഓണ്‍ലൈന്‍ സേഫ്റ്റി ബില്ലിന്റെ കരട് തയ്യാറാക്കിയിരിക്കുന്നത്. പൊതുവില്‍ ഇന്റര്‍നെറ്റ് ഉപഭോക്താക്കളുടെ സുരക്ഷയാണ് നിയമം ലക്ഷ്യമിടുന്നത്. ഇതനുസരിച്ച് 18 വയസും അതിന് മുകളില്‍ പ്രായമുള്ളവരും പോണ്‍ സൈറ്റ് സന്ദര്‍ശിക്കുമ്പോള്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചോ മറ്റ് തേഡ് പാര്‍ട്ടി സേവനങ്ങള്‍ ഉപയോഗിച്ചോ അവരുടെ പ്രായം സ്ഥിരീകരിക്കേണ്ടി വരും. ഇത് പാലിക്കാത്ത വെബ്‌സൈറ്റുകള്‍ അവരുടെ ആഗോള വരുമാനത്തിന്റെ പത്ത് ശതമാനം പിഴയായി നല്‍കേണ്ടി വരും.
മാസങ്ങള്‍ക്കുള്ളില്‍ ഓണ്‍ലൈന്‍ സേഫ്റ്റി ബില്‍ പാര്‍മെന്റില്‍ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പോണ്‍ സൈറ്റുകളില്‍ ഉപഭോക്താക്കളുടെ പ്രായം സ്ഥിരീകരിക്കാനുള്ള സംവിധാനം വേണമെന്ന് കുട്ടികളുടെ സുരക്ഷയ്ക്കായി പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ ഏറെ കാലമായി ആവശ്യപ്പെടുന്നതാണ്. നിലവിലെ സാഹചര്യത്തില്‍ മതിയായ ഫയര്‍വാള്‍ പ്രൊട്ടക്ഷനുകളില്ലാത്ത കംപ്യൂട്ടറുകളിലും ഫോണുകളിലും വളരെ എളുപ്പം തന്നെ പോണ്‍ സൈറ്റുകള്‍ ഏത് പ്രായക്കാര്‍ക്കും കിട്ടുന്ന സാഹചര്യമാണ്.
Read Also: സിൽവർലൈൻ സർവേയുടെ ഉദ്ദേശം എന്താണെന്ന് മനസിലാകുന്നില്ല: പദ്ധതി സര്‍വേക്ക് എതിരേ ഹൈക്കോടതി
11 വയസിനും 13 വയസിനും പ്രായമുള്ള കുട്ടികളില്‍ പകുതിയും ഒരു ഘട്ടത്തില്‍ പോണോഗ്രഫി ഉള്ളടക്കങ്ങള്‍ കാണുന്നുണ്ടെന്നാണ് പഠനങ്ങളെന്ന് ബിബിസി റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഇതുപോലെയൊരു നീക്കം നേരത്തെയും അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായിരുന്നെങ്കിലും അത് പിന്നീട് ഒഴിവാക്കുകയായിരുന്നു. 2017 ല്‍ ഡിജിറ്റല്‍ എക്കോണമി ആക്ടിന് കീഴിലാണ് പോണ്‍ സൈറ്റുകലില്‍ പ്രായം സ്ഥിരീകരിക്കണമെന്ന നിര്‍ദേശം വന്നത്. എന്നാല്‍ സര്‍ക്കാര്‍ അത് നടപ്പാക്കിയില്ല.
അതേസമയം പോണ്‍ സൈറ്റുകള്‍ പ്രായം സ്ഥിരീകരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമ്പോള്‍ സ്വകാര്യതാ പ്രശ്‌നങ്ങളുണ്ടാകുമെന്ന ആശങ്ക ഉയരുന്നുണ്ട്. അതേസമയം പ്രായം സ്ഥിരീകരിക്കാന്‍ പുതിയ സാങ്കേതിക വിദ്യകള്‍ ആശ്രയിക്കാനാണ് യുകെ നിര്‍ദേശിക്കുന്നത്. ഓണ്‍ലൈന്‍ ഗാംബ്ലിങ് പോലുള്ള മേഖലകളില്‍ ഇത്തരം സംവിധാനങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. പ്രായം സ്ഥിരീകരിക്കുന്നതിനായി ഉപഭോക്താക്കളുടെ വിവരങ്ങള്‍ ശേഖരിക്കരുതെന്നും സര്‍ക്കാര്‍ വെബ്‌സൈറ്റുകളോട് നിര്‍ദേശിച്ചു
Post Your Comments