കാബൂള്‍: ലൈംഗിക തൊഴിലാളികളെ കണ്ടെത്താൻ പോണ്‍ സൈറ്റുകളില്‍ തെരച്ചില്‍ നടത്തി താലിബാന്‍. ഇത്തരത്തിൽ ഇവരുടെ പട്ടിക തയാറാക്കി ലൈംഗിക തൊഴിലാളികളെ പൊതു ഇടങ്ങളില്‍ വെച്ച് ഇല്ലായ്മ ചെയ്യാനാണ് താലിബാന്‍ നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍. കല്ലെറിഞ്ഞോ തൂക്കിലേറ്റിയോ തലവെട്ടിയൊ ലൈംഗിക തൊഴിലാളികളെ കൊല്ലും. ഇതിന് മുന്‍പ് ഇവരെ താലിബാന്‍ തീവ്രവാദികള്‍ കൂട്ടബലാത്സംഗം ചെയ്യുമെന്നും ‘ദി സണ്‍’ റിപ്പോര്‍ട്ടില്‍ പറയുന്നു.
പോണ്‍ സൈറ്റുകളില്‍ പ്രസിദ്ധീകരിച്ച അഫ്ഗാന്‍ ലൈംഗിക തൊഴിലാളികളുടെ വീഡിയോകള്‍ താലിബാന്‍ ഡെത്ത് സ്‌ക്വാഡ് കണ്ടെത്തിയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ലൈംഗിക വീഡിയോകളില്‍ അഭിനയിച്ച സ്ത്രീകളെ കണ്ടെത്താന്‍ താലിബാന്‍ പോണ്‍ സൈറ്റുകളില്‍ വ്യാപകമായ തെരച്ചില്‍ നടത്തുന്നുണ്ട്. സൈറ്റുകളില്‍ കൊടുത്തിരിക്കുന്ന ലൊക്കേഷന്‍ ട്രെയിസ് ചെയ്താണ് താലിബാന്‍ ഇവരിലേക്ക് എത്തുന്നത്. പാശ്ചാത്യരുമായുള്ള ലൈംഗിക വീഡിയോ ചിത്രീകരിച്ച അഫ്ഗാന്‍ സ്ത്രീകള്‍ക്ക് എതിരെയാണ് താലിബാന്റെ രോഷം കൂടുതല്‍.
താലിബാന്‍ അധികാരം പിടിച്ചതിന് പിന്നാലെ, സ്ത്രീകള്‍ ഒറ്റയ്ക്ക് പുറത്തിറങ്ങുന്നതും വിദ്യാലയങ്ങളില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരിക്കുന്നതും നിരോധിച്ചിരുന്നു. സ്ത്രീകള്‍ക്ക് എതിരെ കടുത്ത നിയന്ത്രണങ്ങളാണ് നടപ്പാക്കിയത്. ഇതിനിടെ ഇവിടുന്നു രക്ഷപെടാനായി തുനിഞ്ഞ ചെറിയ പെൺകുട്ടികളെ വൃദ്ധന്മാരുൾപ്പെടെ വിവാഹം കഴിച്ചു ബലാത്സംഗം ചെയ്യുന്നതായും റിപ്പോർട്ട് ഉണ്ട്.
Post Your Comments