തിരുവനന്തപുരം: യഥാര്‍ത്ഥ വിശ്വാസികള്‍ വനിതാമതിലില്‍ അല്ല അയ്യപ്പജ്യോതിയിലാണ് പങ്കെടുക്കേണ്ടതെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍. നവേത്ഥാനം വേണം, അനാചാരാങ്ങള്‍ മാറുകതന്നെ വേണം. എന്നാല്‍ വനിതാ മതില്‍ വിഭാഗിതയ സൃഷ്ടിക്കും. ശബരിമലയെ തകര്‍ത്ത് വിശ്വാസവും ആചാരവും അനുഷ്ഠാനവും ഇല്ലാതാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പറഞ്ഞു.
വിശ്വാസികള്‍ക്ക് ഈ മാസം 26ന് നടക്കുന്ന അയ്യപ്പജ്യോതിയില്‍ പങ്കെടുക്കാം. അയ്യപ്പന്റെ പേരിലുള്ള പരിപാടിയില്‍ വിശ്വാസികള്‍ പങ്കെടുക്കേണ്ടതാണ്. പങ്കെടുക്കണോ വേണ്ടയോ എന്ന് വിശ്വാസികള്‍ക്ക് തീരുമാനിക്കാമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന് ധാര്‍ഷ്ട്യമാണ്. മുഖ്യമന്ത്രി ജനപ്രതിനിധിയാണ്. ആ നിലയിലല്ല വിഷയങ്ങളെ കൈകാര്യം ചെയ്യുന്നത്. ആരേയും അംഗീകരിക്കാന്‍ തയ്യാറാല്ല.ഞങ്ങള്‍ തീരുമാനിക്കും അത് ഞങ്ങള്‍ നടപ്പാക്കും എന്നാണ്. അതിന്റെ ഫലം അവര്‍ അനുഭവിക്കും-സുകുമാരന്‍ നായര്‍ പറഞ്ഞു.
Post Your Comments