കോട്ടയം : സർക്കാർ സംഘടിപ്പിച്ച വനിതാ മതിലിനെതിരെ വീണ്ടും എൻഎസ് എസ് രംഗത്ത്. സമദൂര നിലപാടിൽ നിന്ന് എൻഎസ് എസ് മാറിയിട്ടില്ലെന്നും മുഖ്യമന്ത്രി എന്ന നിലയില്ലല്ല പിണറായി വിജയൻ ജനങ്ങളെ കൈകാര്യം ചെയ്യുന്നതെന്നും എൻഎസ് എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ തുറന്നടിച്ചു.
വിശ്വാസമാണ് വലുതെന്ന് പറഞ്ഞ സുകുമാരന്‍ നായര്‍ വിശ്വാസികള്‍ ഈ മാസം 26ന് നടക്കുന്ന അയ്യപ്പ ജ്യോതിയില്‍ പങ്കെടുക്കുന്നതില്‍ എതിര്‍പ്പില്ലെന്നും വിശദമാക്കി. അയ്യപ്പന്റെ പേരിലുള്ള പരിപാടിയില്‍ വിശ്വാസികള്‍ പങ്കെടുക്കാം. ആരുടെയും ചട്ടുകമാകാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ജി. സുകുമാരന്‍ നായര്‍ വ്യക്തമാക്കി.
ശബരിമലയിലെ സ്ത്രീപ്രവേശനവും നവോത്ഥാനവുമായി എന്താണ് ബന്ധമെന്നും വിശ്വാസം നിലനിർത്താൻ ഒപ്പം നിന്നവരെ എൻഎസ് എസ് കൈവിടില്ലെന്നും സുകുമാരൻ നായർ പറഞ്ഞു. സർക്കാരിൽ നിന്ന് എൻഎസ് എസ് ഒന്നും വാങ്ങിയിട്ടില്ല. വനിതാ മതിലിനൊപ്പം സഹകരിച്ചാൽ ബാലകൃഷ്ണപിള്ളയെ ഒപ്പം നിർത്തില്ലെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments