ലക്നൗ: വാര്‍ത്താ അവതാരിക കെട്ടിടത്തിന്റെ മുകളില്‍ നിന്നും വീണ് മരിച്ച സംഭവത്തില്‍ സഹപ്രവര്‍ത്തകന്‍ അറസ്റ്റില്‍. അപകടം നടക്കുന്ന സമയത്ത് സഹപ്രവര്‍ത്തകനായ രാഹുല്‍ അശ്വതി രാധികയുടെ ഫ്ലാറ്റില്‍ ഉണ്ടായിരുന്നു. സംഭവ സമയം ഇരുവരും മധ്യപിച്ചിരുന്നതായി പോലീസിന് ബോധ്യപ്പെട്ടിരുന്നു. രാഹുലിന്റെ മൊഴിയിലെ വൈരുദ്ധ്യങ്ങളെ തുടര്‍ന്നാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. അപകട സമയത്ത് താന്‍ ബാത്ത്റൂമിലായിരുന്നു എന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്. എന്നാല്‍ സംഭവത്തിന് മിനിറ്റുകള്‍ക്ക് മുമ്ബ് ഇരുവരേയും ഒരുമിച്ച് ബാല്‍ക്കണിയില്‍ കണ്ടിരുന്നതായി അപ്പാര്‍ട്ട്മെന്റിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
ഫോറന്‍സിക് വിദഗ്ധര്‍ ഫ്ലാറ്റില്‍ പരിശോധന നടത്തി. ബാല്‍ക്കണിയില്‍ ഇരിക്കുകയായിരുന്ന രാധിക അബദ്ധത്തില്‍ താഴേക്ക് വീണതാണെന്നാണ് രാഹുല്‍ പറയുന്നത്. എന്നാല്‍ രാധികയുടെയും ബാല്‍ക്കണിയുടേയും ഉയരം അനുസരിച്ച് ഇതിന് സാധ്യതയില്ലെന്നാണ് ഫോറന്‍സിക് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. രാഹുലിനെതിരെ രാധികയുടെ കുടുംബം പരാതി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ വ്യാഴാഴ്ചയാണ് 25കാരിയായ രാധിക നോയിഡയിലെ ആന്‍ട്രിക് ഫോറസ്റ്റ് അപ്പാര്‍ട്ട്മെന്റിന്‍റെ നാലാം നിലയില്‍ നിന്നും വീണ് മരിച്ചത്.
Post Your Comments