അങ്കമാലി: ആന്ധ്രയില്‍ നിന്നുള്ള അയ്യപ്പന്മാര്‍ സഞ്ചരിച്ചിരുന്ന ബസ് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ സഞ്ചരിച്ചുകൊണ്ടിരുന്ന കാറില്‍ ഇടിച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. സിഗ്നല്‍ കാത്തുകിടന്നിരുന്നു മുല്ലപ്പള്ളിയുടെ വാഹനത്തിന് പുറകില്‍ അയ്യപ്പന്മാരുടെ ബസ് വന്നിടിക്കുകയായിരുന്നു. തുടര്‍ന്ന് മുല്ലപ്പള്ളിയുടെ കാര്‍ മുന്‍പിലുണ്ടായിരുന്ന വാഹനത്തില്‍ ചെന്നിടിക്കുകയായിരുന്നു.
ഈ രീതിയില്‍ ആറ് വാഹനങ്ങള്‍ക്കാണ് ചെറിയ രീതിയില്‍ കേടുപാടുകള്‍ സംഭവിച്ചത്.ഞായറാഴ്ച വൈകീട്ട് അങ്കമാലി കരയാംപറമ്പ് സിഗ്നലിനടുത്ത് വെച്ചായിരുന്നു സംഭവം. തുടർന്ന് മുല്ലപ്പള്ളി മറ്റൊരു വാഹനത്തിലായിരുന്നു വിമാനത്താവളത്തിലേക്ക് പോയത്.
Post Your Comments