അപ്പോളോ ദേവന്റെ മകനായ പട്ടാറസ് കണ്ടെത്തിയ പട്ടാറ എന്ന തുറമുഖപട്ടണത്തില്‍ നിന്നാണ് സാന്താക്ലോസിന്റെ കഥ ആരംഭിക്കുന്നത്. നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് തുര്‍ക്കിയിലെ തുറമുഖപട്ടണമായ മൈറയിലെ ഗ്രീക്ക് ക്രിസ്ത്യന്‍ ബിഷപ്പായിരുന്ന വിശുദ്ധ നിക്കോളാസാണ് സാന്താക്ലോസ് അപ്പൂപ്പനായി മാറിയത്.
അമേരിക്കയിലെ ന്യൂ ആംസ്റ്റര്‍ഡാമില്‍ (ന്യൂയോര്‍ക്ക്) കുടിയേറിയ പ്രൊട്ടസ്റ്റന്റ് മതക്കാരാണ് പതിനഞ്ചാം നൂറ്റാണ്ടില്‍ വിശുദ്ധ നിക്കോളാസിനെ സാന്താക്ലോസായി രൂപാന്തരപ്പെടുത്തിയത്. മതത്തിനതീതമായ ഒരു കഥാപാത്രമായി അവര്‍ സാന്താക്ലോസിനെ മാറ്റി. 19ാം നൂറ്റാണ്ടിലാണ് കാനഡയില്‍ വെള്ളത്താടിയും വെള്ള കോളറും ചുവപ്പും വെള്ളയും ഇടകലര്‍ന്ന് വസ്ത്രമണിഞ്ഞ് സാന്താക്ലോസ് വീടുകളിലെത്തിത്തുടങ്ങിയത്.
ബിഷപ്പിന്റെ വസ്ത്രങ്ങള്‍ ധരിച്ച വിശുദ്ധ നിക്കോളാസിനെയാണ് ചിത്രങ്ങളില്‍ കാണുന്നതെങ്കിലും പുത്തന്‍ തലമുറയിലെ സാന്താക്ലോസ് ചുവന്ന കോട്ടും വെളുത്ത കോളറും കറുത്ത തുകല്‍ ബെല്‍റ്റും ബൂട്ടും ധരിച്ച നരച്ച താടിയും മുടിയുമുള്ള തടിയനായ ഒരു അപ്പൂപ്പനാണ്.
കേരളത്തില്‍ പപ്പാഞ്ഞി, ക്രിസ്മസ് പാപ്പ എന്നീ പേരുകളിലാണ് സാന്താക്ലോസ് അറിയപ്പെട്ടിരുന്നത്. കേരളത്തിലെ ക്രിസ്മസ് ആഘോഷം മറ്റ് രാജ്യങ്ങളില്‍ നിന്നും വ്യത്യസ്തമാണ്.
കേരളത്തില്‍ പലയിടത്തും ക്രിസ്മസ് കാര്‍ണിവലിനോടനുബന്ധിച്ച് ഡിസംബര്‍ 31 ന് സാന്താക്ലോസിന്റെ രൂപമുണ്ടാക്കി ആഘോഷത്തോടെ കാര്‍ണിവല്‍ തെരുവിലൂടെ കൊണ്ടുനടന്ന് രാത്രി വര്‍ഷാവസാന സമയം അലങ്കരിച്ച വേദിയില്‍ വച്ച് തീ കൊളുത്തുന്നു.
Post Your Comments