Latest NewsKerala

സപ്‌ളൈകോ ക്രിസ്മസ് ഫെയറിന് തുടക്കം

തിരുവനന്തപുരം: സപ്‌ളൈകോ ക്രിസ്മസ് ഫെയറിന് തുടക്കം. പ്രളയം കാരണം ഓണവും റമദാനും ആഘോഷിക്കാനാവാതെ പോയ ജനങ്ങള്‍ക്ക് ക്രിസ്മസ് ആഹ്ലാദത്തിന്റെ അവസരമായി മാറണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സപ്ലൈകോ ക്രിസ്മസ് മെട്രോ ഫെയര്‍ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയില്‍ നിര്‍വഹിച്ചു സംസാരിക്കവേ വ്യക്തമാക്കി.

സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റുകള്‍, പീപ്പിള്‍സ് ബസാറുകള്‍, ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ എന്നിവ ഈ ഈ മാസം 24 വരെ ക്രിസ്മസ് മാര്‍ക്കറ്റുകളായി പ്രവര്‍ത്തിക്കും. സപ്ലൈകോയുടെ മറ്റെല്ലാ വിപണന ശാലകളും ഈ ദിവസങ്ങളില്‍ രാവിലെ 9.30 മുതല്‍ വൈകുന്നേരം 7.30 വരെ ഇടവേളയില്ലാതെയും പ്രവര്‍ത്തിക്കും. ക്രിസ്മസ് കേക്ക്, ബേക്കറി വിഭവങ്ങള്‍ എന്നിവ മിതമായ വിലയില്‍ ക്രിസ്മസ് ഫെയറുകള്‍ വഴി നല്‍കുവാനും സപ്ലൈകോ തയ്യാറായിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button