ചെന്നൈ: ‘ഫെതായ് ‘ ചുഴലിക്കാറ്റ് തിങ്കളാഴ്ച ആന്ധ്ര തീരത്ത് വീശും.ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ഉച്ചയ്ക്കുശേഷം കാകിനാഡ തീരം വഴി കരയില്‍ പ്രവേശിക്കുന്ന കാറ്റ് മണിക്കൂറില്‍ 80-90 കിലോമീറ്റര്‍ വേഗത്തിലാണ് വീശുക. 100 കിലോമീറ്റര്‍വരെ വേഗം കൈവരിക്കാന്‍ സാധ്യതയുണ്ട്. ചെന്നൈ തീരത്തു നിന്ന് 400 കിലോമീറ്ററോളം അകലെ നില്‍ക്കുന്ന കാറ്റ് 24 മണിക്കൂറിനുള്ളില്‍ കരുത്താര്‍ജിച്ച് ആന്ധ്ര തീരത്തോട് അടുക്കുമെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം അറിയിച്ചു.
ചുഴലിക്കാറ്റ് നേരിട്ടുബാധിക്കില്ലെങ്കിലും ചെന്നൈ അടക്കം തമിഴ്‌നാടിന്റെ വടക്കന്‍ തീരപ്രദേശങ്ങളിലും പുതുച്ചേരിയിലും ശക്തമായ കാറ്റുവീശും. 45-55 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റുവീശുമെന്നാണ് മുന്നറിയിപ്പ്. ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറിയതോടെ ഞായറാഴ്ച ചെന്നൈയില്‍ ശക്തമായ കാറ്റുണ്ടായി.
Post Your Comments