തിരുവനന്തപുരം: കെഎസ്‌ആര്‍ടിസിയിലെ എം പാനല്‍ കണ്ടക്ടര്‍മാരെ ഇന്ന് പിരിച്ചുവിടും. 3,861 പേർക്കാവും ജോലി നഷ്ടമാകുക. എം പാനല്‍ ജീവനക്കാരെ പിരിച്ചുവിടാനുള്ള ഹൈക്കോടതി ഉത്തരവനുസരിച്ചാണ് നടപടി. പി എസ് സി റാങ്ക് പട്ടികയിലുള്ള 4051 ജീവനക്കാരെ നിയമിക്കാനുള്ള നടപടിയും തുടങ്ങും. സ്ഥിരം കണ്ടക്ടര്‍മാരുടെ അവധി വെട്ടിക്കുറച്ചെങ്കിലും പലയിടത്തും സര്‍വ്വീസ് മുടങ്ങാനാണ് സാധ്യത.
പിരിച്ചുവിടല്‍ ഉത്തരവ് കിട്ടിയശേഷം തുടര്‍നടപടി സ്വീകരിക്കാനാണ് ജീവനക്കാരുടെ തീരുമാനം. ബുധനാഴ്ച ആലപ്പുഴയില്‍ നിന്നും തിരുവനന്തപുരത്തേക്ക് ലോംഗ് മാര്‍ച്ച് നടത്തും. കെ എസ് ആര്‍ ടി സി എംഡി ടോമിന്‍ തച്ചങ്കരി ഇന്ന് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. അതിനിടെ എം പാനല്‍ ജീവനക്കാരുടെ നിയമനം ചോദ്യം ചെയ്തുളള വിവിധ ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. ജീവനക്കാരെ പിരിച്ചുവിട്ടതായി സര്‍ക്കാര്‍ അറിയിക്കും. തിങ്കളാഴ്ചക്കകം നടപടിയെടുക്കാനായിരുന്നു ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ദേശം.
കോടതി ഉത്തരവാണെന്ന് പറഞ്ഞ് കെ എസ് ആര്‍ ടി സി മാനേജ്മെന്‍റ് കൈ മലര്‍ത്തുമ്ബോള്‍ മാനേജ്മെന്‍റ് കാര്യമായി വാദിച്ചിലലെന്ന പരാതി ജീവനക്കാര്‍ര്‍ക്കുണ്ട്. അല്ലെങ്കില്‍ എതിരായ വിധി വരില്ലെന്നാണ് ഇവരുടെ വിശ്വാസം.പിരിച്ചുവിടല്‍ ഉത്തരവ് കിട്ടിയശേഷം തുടര്‍നടപടി സ്വീകരിക്കാനാണ് തീരുമാനം. ബുധനാഴ്ച ആലപ്പുഴയില്‍ നിന്നും തിരുവനന്തപുരത്തേക്ക് ലോംഗ് മാര്‍ച്ച് നടത്താനാണ് എം പാനല്‍ കണ്ടക്ര്‍മാരുടെ കൂട്ടായ്മയുടെ തീരുമാനം.
Post Your Comments