തിരുവനന്തപുരം: പത്തുവര്‍ഷത്തിനിടെ 974 ദുരൂഹമരണങ്ങള്‍ നടന്നുവെന്ന മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാന കേന്ദ്രത്തിനെതിരായ അന്വേഷണം അട്ടിമറിക്കപ്പെട്ടിരുന്നുവെന്ന് മുന്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പത്മനാഭന്‍ നായരുടെ വെളിപ്പെടുത്തല്‍. 24 ന്യൂസ് ചാനലാണ് വാര്‍ത്ത പുറത്ത് വിട്ടത്. കേസ് അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കണമെന്ന് ഉത്തരവിട്ട ഹൈക്കോടതി ജഡ്ജിയാണ് ജസ്റ്റിസ് പത്മനാഭന്‍ നായര്‍.
കേസ് കേസ് അന്വേഷിക്കാന്‍ ഉത്തരവിട്ട തനിക്ക് ഭീഷണിയും സമ്മര്‍ദ്ദവും ഉണ്ടായിരുന്നുവെന്നും പത്മനാഭന്‍ നായര്‍ വെളിപ്പെടുത്തുന്നു. വധഭീഷണി വരെ തനിക്ക് നേരിടേണ്ടി വന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തുന്നു.2005 ജൂലൈ മാസത്തിലാണ് മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാന കേന്ദ്രത്തിന്റെ മുഖ്യ പുരോഹിതനും ചുമതലക്കാരനുമായിരുന്ന ഫാദര്‍ മാത്യു തടത്തിലിനെതിരെ ഒരു യുവതി ലൈംഗീക ആരോപണം ഉന്നയിച്ചത്.
ഈ പരാതിയില്‍ യുവതിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തി. ഈ മൊഴി പിന്നീട് ചാലക്കുടി മജിസ്‌ട്രേറ്റിന് കൈമാറിയിരുന്നു. 2005 ആഗസ്റ്റ് 31ന് കൊരട്ടി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. 2006 മാര്‍ച്ച് പത്തിനാണ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പത്മനാഭന്‍ നായര്‍ കേസില്‍ വിധി പറഞ്ഞത്. വിന്‍സണ്‍ എം പോളിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണം എന്നായിരുന്നു ആ വിധി.നാല് ഡോക്ടര്‍മാര്‍ അടങ്ങുന്ന 15അംഗ സംഘമാണ് സംഘത്തില്‍ ഉണ്ടായിരുന്നത്.
എന്നാല്‍ ഈ അന്വേഷണം പൂര്‍ത്തിയാക്കാനായില്ല. 2008 മാര്‍ച്ച് 13ന് പ്രത്യേക അന്വേഷണ ഉദ്യോഗസ്ഥരെ നിയമിച്ച ഹൈക്കോടതി വിധി റദ്ദ് ചെയ്തു. അതേ വര്‍ഷം ഏപ്രില്‍ നാലിന് അന്വേഷണ സംഘത്തെ മരവിപ്പിച്ച് വിധിയും വന്നു. ഒരു പക്ഷേ ഈ അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നുവെങ്കില്‍ നടുക്കുന്ന പല വിവരങ്ങള്‍ക്കും കേരളം സാക്ഷിയായേനെയെന്ന് പത്മനാഭന്‍ നായര്‍ പറയുന്നു.
മരുന്ന് പരീക്ഷണവും 974 ദുരൂഹ മരണങ്ങളുമെല്ലാം ഉള്‍പ്പെടുന്നതായിരുന്നു കേസിലെ എഫ്‌ഐആര്‍. അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍-
‘സുവാമോട്ടോ ആയാണ് കേസ് എടുത്തിരുന്നത് എന്നായിരുന്നു സുപ്രിം കോടതി വാദം. എന്നാല്‍ ചീഫ് ജസ്റ്റിസ് ഉള്‍പ്പടെയുള്ളവര്‍ പറഞ്ഞിട്ടാണ് കേസെടുത്തത്. എന്നെ വേണമെങ്കില്‍ മംതഭ്രാന്തന്‍ എന്ന് വിളിച്ചോ ഇവിടുത്തെ മതലോബി കളിച്ചു. ജഡ്ജസിനിടയില്‍ നിന്ന് തന്നെയായിരുന്നുവെന്നും ജസ്റ്റിസ് വെളിപ്പെടുത്തുന്നു. തീക്കൊള്ളി കൊണ്ട് തല ചൊറിയരുതെന്ന് സഹപ്രവര്‍ത്തകര്‍ ഉപദേശിച്ചു.
കേസ് ഒരു ഘട്ടത്തില്‍ എത്തിയപ്പോള്‍ ജസ്റ്റിസ് തോമസ് എന്റെ അടുത്ത് വന്ന് നിനക്ക് ഇതിന്റെ സീരിയസ്‌നെസ് അറിഞ്ഞു കൂടേ, കളിക്കുകയാണോ എന്ന് ചോദിച്ചു. സുപ്രിം കോടതിയില്‍ കേസ് അട്ടിമറിക്കുമെന്ന് സൂചന ലഭിച്ചതോടെ അന്ന് ചീഫ് ജസ്റ്റിസായിരുന്ന ജസ്റ്റിസ് കെ.ജി ബാലകൃഷ്ണനെ വിവരം അറിയിച്ചു. സഭയെ തകര്‍ക്കാന്‍, സഭയ്ക്ക് എതിരായിട്ട് ഒരു ആര്‍എസ്എസുകാരന്‍ ഹിന്ദു എഴുതിയ ജഡ്ജ്‌മെന്റ് എന്നാണ് അദ്ദേഹത്തിന്റെയടുത്ത് പറഞ്ഞു കൊടുത്തത്.
ആ രീതിയില്‍ ഒബസര്‍വ്വേഷന്‍ വരും എന്നറിഞ്ഞപ്പോള്‍ ജസ്റ്റിസ് കെ.ജി ബാലകൃഷ്ണനെ വിളിച്ചു. ജഡ്ജസിനെ ഫൈവ് സ്റ്റാര്‍ ഹോട്ടലിോല മറ്റൊ കൊണ്ടു പോയി ട്രീറ്റ് ചെയ്ത സ്വീധീനിക്കാറുണ്ട്.’ അദ്ദേഹം തന്നെ ഒരു പാട് ചീത്ത വിളിച്ചുവെന്നും ജസ്റ്റിസ് പത്മനാഭന്‍ വെളിപ്പെടുത്തുന്നു.
Post Your Comments