
കൊച്ചി : വിശുദ്ധനാട് യാത്രയുടെ മറവിൽ മനുഷ്യക്കടത്ത്. മുരിങ്ങൂർ ധ്യാനകേന്ദ്രത്തിൽ നിന്നും കഴിഞ്ഞ ഏപ്രിൽ-മെയ് മാസങ്ങളിൽ ഇസ്രായേൽ,ജോർദ്ദാൻ,ഈജിപ്ത്,പാലസ്തീൻ എന്നിവിടങ്ങളിലേക്ക് നടത്തിയ യാത്രയിൽ പങ്കെടുത്ത ശേഷം തിരികെയെത്താതെ ഇസ്രായേലിലേക്ക് കടന്നത് അഞ്ചു പേർ. ഇവർ കടന്നു കളഞ്ഞതായി ഇസ്രായേലിലെ ഏജന്റ് അറിയിച്ച കത്തിന്റെ പകർപ്പും,പാസ്പോർട്ട് വിവരങ്ങളും ഒരു പ്രമുഖ ചാനൽ പുറത്തു വിട്ടു. ബൈബിൾ ഗെയിം ഷോ വിജയിയുമായുള്ള വിശുദ്ധനാട് തീർത്ഥാടനം,കാനോൻ ദേശം റിയാലിറ്റി ഷോ വിജയിയുമായുള്ള യൂറോപ്പ് തീർത്ഥയാത്ര എന്നീ പേരുകളിലായിരുന്നു 2018 ൽ മുരിങ്ങൂർ ധ്യാന കേന്ദ്രത്തിൽ നിന്ന് ഈ രണ്ട് യാത്രകളും പുറപ്പെട്ടത്.
2018 മെയ് പതിനാറ് ,പതിനെട്ട് തീയതികളിലാണ് ആദ്യം മൂന്ന് പേരും പിന്നീട് സ്ത്രീ ഉൾപ്പെടെ രണ്ടുപേരും ഇസ്രായേലിലേക്ക് കടന്നത്. തീർത്ഥാടന സംഘത്തെ കൊണ്ടുപോകാൻ തയ്യാറെടുത്ത യോ സ്മാർട്ട് ട്രാവൽസ് എന്ന സ്ഥാപനം തീർത്ഥാടക സംഘത്തിന്റെ പശ്ചാത്തലം പരിശോധിച്ചപ്പോൾ തന്നെ പ്രാർത്ഥനാ ഗ്രൂപ്പിൽ ചിലർ വ്യക്തിഗതമായി യാത്രയ്ക്ക് തയ്യാറെടുത്തു എന്നതുൾപ്പെടെ ഏജൻസിക്ക് ചില സംശയങ്ങൾ തോന്നി.സംഘത്തിലെ യുവതിയും യുവാവും ദമ്പതികൾ എന്നറിയിച്ചെങ്കിലും പാസ്പോർട്ട് രേഖകളിൽ ഇക്കാര്യത്തിലും സംശയമുയർന്നു.
എന്നാൽ ചാലക്കുടി മുരിങ്ങൂർ ഡിവൈൻ ധ്യാന കേന്ദ്രം സമ്മർദ്ദം ശക്തമാക്കിയിട്ടും ഏജൻസി വഴങ്ങാതായതോടെ മറ്റൊരു ട്രാവൽ ഏജൻസി വഴി യാത്ര നടത്തുകയായിരുന്നു. 16 ന് ബത്ലഹേമിൽ വച്ച് നേരത്തെ തന്നെ സംശയം തോന്നിയ അഞ്ചുപേരിലെ യുവതിയും യുവാവും ബത്ലഹേമിൽ വച്ചും കടന്നുകളഞ്ഞു.ഇതോടെ മനുഷ്യക്കടത്തുബോധ്യപ്പെട്ട ഇസ്രയേലിലെ ഏജന്റ് വൈദികൻ ഉൾപ്പെടെയുള്ള യാത്രാസംഘത്തെ തടഞ്ഞുവച്ചു.എന്നാൽ ഇയാൾക്ക് നഷ്ടപരിഹാരം നൽകി ഒത്തുതീർപ്പിലെത്തിച്ച് ബാക്കിയുള്ള സംഘം കേരളത്തിലേക്ക് മടങ്ങുകയായിരുന്നു. ജനം ടി വി യാണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
Post Your Comments