ചാലക്കുടി: ഇസ്രായേൽ ആത്മീയ യാത്രാ മനുഷ്യക്കടത്തിൽ മുരിങ്ങൂർ ഡിവൈൻ ധ്യാനകേന്ദ്രത്തിന് പങ്കില്ലെന്ന് ധ്യാന കേന്ദ്രം അധികൃതർ. ആത്മീയ മനുഷ്യക്കടത്തിനെകുറിച്ചുള്ള വാർത്തകളോട് പ്രതികരിക്കുകയായിരുന്നു ഇവർ. കഴിഞ്ഞ മെയ് പതിനഞ്ചിന് പുറപ്പെട്ട വിശുദ്ധനാട് യാത്രയ്ക്കിടെ ഇസ്രായേലിൽ വച്ച് അഞ്ചുപേർ കടന്നുകളഞ്ഞതിന്‍റെ മുഴുവൻ ഉത്തരവാദിത്വവും യാത്ര ഒരുക്കിയ ട്രാവൽ ഏജൻസികൾക്കാണെന്നും ധ്യാനകേന്ദ്രം ടൂർ കോ-ഓർഡിനേറ്റർ അറിയിച്ചു.
കഴിഞ്ഞ ഏപ്രിൽ-മെയ് മാസങ്ങളിലാണ് ഇസ്രായേൽ,ജോർദ്ദാൻ,ഈജിപ്ത്,പാലസ്തീൻ എന്നിവിടങ്ങളിലേക്ക് മുരിങ്ങൂർ ധ്യാനകേന്ദ്രത്തിൽ നിന്നും നടത്തിയ യാത്രയിൽ പങ്കെടുത്ത ശേഷം തിരികെയെത്താതെ ഇസ്രായേലിലേക്ക് അഞ്ചു പേർ കടന്നത്. ഇവർ കടന്നു കളഞ്ഞതായി ഇസ്രായേലിലെ ഏജന്റ് അറിയിച്ച കത്തിന്റെ പകർപ്പും,പാസ്പോർട്ട് വിവരങ്ങളും ഒരു പ്രമുഖ ചാനൽ പുറത്തു വിട്ടു.
ബൈബിൾ ഗെയിം ഷോ വിജയിയുമായുള്ള വിശുദ്ധനാട് തീർത്ഥാടനം,കാനോൻ ദേശം റിയാലിറ്റി ഷോ വിജയിയുമായുള്ള യൂറോപ്പ് തീർത്ഥയാത്ര എന്നീ പേരുകളിലായിരുന്നു 2018 ൽ മുരിങ്ങൂർ ധ്യാന കേന്ദ്രത്തിൽ നിന്ന് ഈ രണ്ട് യാത്രകളും പുറപ്പെട്ടത്.
Post Your Comments