ചെന്നൈ: മദ്രാസ് ക്രിസ്റ്റ്യന്‍ കോളേജിലെ നിര്‍ബന്ധിത കായികപരിശീലനം പിന്‍വലിച്ച് അധികൃതര്‍. കായിക പരിശീലനത്തിനിടെ വിദ്യാര്‍ത്ഥി മരിച്ചതിനെ തുടര്‍ന്നുണ്ടായ പ്രതിഷേധത്തെ തുടര്‍ന്നാണ് അധികൃതര്‍ നടപടിയില്‍ നിന്ന് പിന്‍വാങ്ങിയത്. കോളേജിന്റെ നിര്‍ബന്ധിത നിലപാടിനെ തുടര്‍ന്ന് ബാസ്ക്കറ്റ് ബോള്‍ പരിശീലനം നടത്തുന്നതിനിടെ ചെന്നെ സ്വദേശിനിയായ മഹിമ ജയരാജന് കോര്‍ട്ടില്‍ കുഴഞ്ഞ് വീണ് മരിച്ചിരുന്നു. ആരോഗ്യപ്രശ്നം ചൂണ്ടികാട്ടിയിട്ടും പരിഗണിച്ചില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
വിദ്യാര്‍ത്ഥിനി മരിച്ചതിനെ തുടര്‍ന്ന് സമൂഹമാധ്യമങ്ങളിലും മറ്റും വന്‍ പ്രതിഷേധം നടക്കുകയും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്ചു. ഇതോടെയാണ് ഇന്റേണല്‍ മാര്‍ക്കിന്റെ പട്ടികയില്‍ സര്‍വ്വകലാശാല പോലും നിര്‍ദ്ദേശിക്കാത്ത സ്പോര്‍ട്ട്സ് ഫോറം എന്ന പദ്ധതി നിര്‍ത്തലാക്കി അധികൃതര്‍ ഉത്തരവിറക്കിയത്. സര്‍വ്വകലാശാല നിഷ്കര്‍ഷിക്കാത്ത ഒരു കാര്യവും നിര്‍ബന്ധിച്ച് നടപ്പാക്കില്ലെന്ന് മദ്രാസ് ക്രിസ്റ്റ്യന്‍ കോളേജ് മാനേജ്മെന്റ് വിദ്യാര്‍ത്ഥികള്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്.
മരിച്ച വിദ്യാര്‍ത്ഥി മഹിമ ജയരാജിന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ സഹായധനം നല്‍കുമെന്നും കോളേജ് മാനേജ്മെന്റ് അറിയിച്ചു. നിര്‍ബന്ധിത പരിശീലത്തിന് നിര്‍ദേശിച്ച അധ്യാപകര്‍ക്ക് എതിരെ നടപടി ഉണ്ടാകും വരെ പ്രതിഷേധം തുടരാനാണ് വിദ്യാര്‍ത്ഥികളുടെ തീരുമാനം.
Post Your Comments