KeralaLatest News

വനിതാമതില്‍ ഉത്തരവ് പിൻവലിക്കണമെന്ന് പ്രതിപക്ഷനേതാവ്

തിരുവനന്തപുരം:വനിതാ മതില്‍ നിര്‍മ്മാണത്തിന് സര്‍ക്കാര്‍ ഫണ്ട് അനുവദിക്കാനുള്ള ഉത്തരവ് പൂര്‍ണ്ണമായി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ചീഫ് സെക്രട്ടറിക്ക് വീണ്ടും കത്തുനല്‍കി. ഫണ്ട് അനുവദിക്കാന്‍ നിര്‍ദ്ദേശിക്കുന്ന ഭാഗം ഒഴിവാക്കി ഉത്തരവ് പുതുക്കി ഇറക്കിയെങ്കിലും മറ്റുവഴിക്ക് സര്‍ക്കാര്‍ പണം ചെലവഴിക്കാന്‍ സാദ്ധ്യതയുണ്ട്. അതിനാല്‍ ഉത്തരവ് പൂര്‍ണ്ണമായി പിന്‍വലിക്കണം.

പ്രചാരണത്തിനുള്ള വസ്തുക്കള്‍ തയ്യാറാക്കി വിതരണം ചെയ്യേണ്ട ചുമതല ഇപ്പോഴും ശിശുവികസന വകുപ്പില്‍ നിലനില്‍ക്കുകയാണ്.പണം സ്വാഭാവികമായും സര്‍ക്കാര്‍ ഫണ്ടില്‍ നിന്നുതന്നെ എടുക്കേണ്ടിവരും.സര്‍ക്കാര്‍ ഫണ്ട് ഏതെങ്കിലും പ്രത്യേക മതവിഭാഗങ്ങളുടെ പരിപാടിക്ക് ഉപയോഗിക്കുന്നത് ഭരണഘടന അനുച്ഛേദം 27ന്റെ ലംഘനമാണ്. കേശവാനന്ദ ഭാരതി കേസിലും ശിരൂര്‍മഠം കേസിലും സുപ്രീംകോടതി ഇക്കാര്യം അടിവരയിട്ട് വ്യക്തമാക്കിയിട്ടുണ്ടെന്നും ചെന്നിത്തല കത്തില്‍ ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button