തിരുവനന്തപുരം•കേരളത്തെ ഭ്രാന്താലയാക്കരുത്, നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കുക, സ്ത്രീപുരുഷ സമത്വം ഉറപ്പാക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി പുതുവർഷദിനത്തിൽ സര്‍ക്കാര്‍ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന വനിതാ മതിലിനെതിരെ മുതിര്‍ന്ന സി.പി.എം നേതാവ് വി.എസ് അച്യുതാനന്ദന്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹം കേന്ദ്ര കമ്മിറ്റിയ്ക്ക് കത്തയച്ചു.
ജാതി സംഘടനകളെ കൂടെ കൂട്ടിയാല്‍ നവോത്ഥാനം സാധ്യമല്ലെന്ന് കേന്ദ്രനേതൃത്വത്തിന് അയച്ച കത്തില്‍ വി.എസ് വ്യക്തമാക്കി. നവോത്ഥാന പ്രവര്‍ത്തനങ്ങളില്‍ ജാതി സംഘടനകളെ കൂട്ടുന്നതില്‍ വൈരുദ്ധ്യമുണ്ട്. നവോത്ഥാനത്തിന്റെ പേരില്‍ പാര്‍ട്ടി നയങ്ങളില്‍ നിന്ന് വ്യതിചലിക്കുന്നത് ആത്മഹത്യപരമാണെന്നും വി.എസ് അച്യുതാനന്ദന്റെ കത്തില്‍ വ്യക്തമാക്കുന്നു. ആര്‍.എസ്.എസിനെ എതിര്‍ക്കുമ്ബോള്‍ തന്നെ എന്‍.എസ്.എസ് പോലുള്ള ജാതി സംഘടനയെ കൂടെ കൂട്ടാന്‍ ശ്രമിക്കുന്നത് ശരിയായ നിലപാടല്ല. ഹിന്ദുത്വ ശക്തികളുടെ മുന്നേറ്റത്തെ കേരളത്തിലെ പാര്‍ട്ടി രാഷ്ട്രീയമായും സംഘടനാപരമായും മറികടന്നിട്ടുണ്ടെന്നും വി.എസ് കത്തില്‍ വ്യക്തമാക്കി.
നേരത്തെയും, വനിതാ മതിലിനോടുള്ള തന്റെ എതിര്‍പ്പ് വി.എസ് പരസ്യമായി പ്രകടിപ്പിച്ചിരുന്നു.
Post Your Comments